വായന ദിനത്തിൽ ബസ് സ്റ്റോപ്പ് വായനശാലയാക്കി.

പരിയാരം : ജൂൺ 19 വായന ദിനത്തിൽ ബസ് സ്റ്റോപ്പ് വായനശാലയാക്കിയ വാർഡ് മെംബറുടെ
ആശയം വേറിട്ടതും ശ്രദ്ധേയവുമായി. പരിയാരം പഞ്ചായത്തിൽ 14-ാം വാർഡിൽ വേളൂക്കരയിൽ പുതിയ ബസ് സ്റ്റോപ്പാണ് വായനശാലയായി മാറ്റിയത്.

പറുദീസ റിട്ടയർമെൻ്റ് ലിവിങ് ഹോംസ് എന്ന സ്ഥാപനമാണ് 2.5 ലക്ഷം രൂപ ചെലവഴിച്ച്
അതിരപ്പിള്ളി അന്തർസംസ്ഥാന പാതയിൽ ആധുനികരീതിയിൽ ബസ് സ്റ്റോപ്പ് നിർമിച്ച് നൽകിയത്. എന്നാൽ വാർഡ് മെംബർ കൂടിയായ വി.എം ടെൻസന്റെ ആശയത്തിൽ ദേശീയ – സംസ്ഥാന വായന ദിനത്തെ ബന്ധപെടുത്തി പ്രസ്തുത ബസ് കാത്തിരിപ്പ് കേന്ദ്രത്തെ ഒരു വായനശാലയാക്കി ക്രമീകരിച്ചത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തി ത്തിൻ്റെ പുറക് വശത്ത് പുസ്തകങ്ങൾ വക്കുവാൻ പുതിയൊരു ഷെൽഫ് പണികഴിപ്പിക്കുകയും
300 ഓളം പുസ്തകങ്ങൾ ശേഖരിച്ചുകൊണ്ട്
വായനശാലയാക്കുകയും ചെയ്തു.

ബസ് കാത്ത് നിൽക്കുമ്പോഴുള്ള വിരസത ഒഴിവാക്കി പുസ്തക ങ്ങൾ വായിക്കാം എന്ന് മാത്രമല്ല പുസ്തക ങ്ങൾ റെജിസ്റ്ററിൽ എഴുതി വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യാം. വായന ദിനത്തിൽ ഒരുക്കിയ ബസ് സ്റ്റോപ് കം വായനശാല കാണുവാനും മറ്റുമായി നിരവധി പേർ എത്തുന്നു.
വായനശാലയുടെയും
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റേയും ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി ജോസഫ് നിർവ്വഹിച്ചു.മുഖ്യാതിഥിയായ
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിപ്‌സി ജെയ്റ്റസ് വായനദിന സന്ദേശം നൽകി
വാർഡ് മെംബർ വിഎം ടെൻസൻ, പറുദിസ റിട്ടയർ ലിവിങ് ഹോംസ് മാനേജിങ് ഡയറക്ടർ ജീസ് ലാസർ , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്‌ണു എം.സി, ലിജി സെബാസ്റ്റ്യൻ
, അംബിക എം. കെ.,
ജോസഫ് കറുത്ത നാടൻ, ജോസഫ് എം.എൽ, സ്റ്റാബി വി.സി. ഷൈനി അശോകൻ, അനൂപ് ടി സി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *