ദക്ഷിണ റെയില്‍വേയില്‍ വന്ദേ ഭാരത് സര്‍വീസുകളില്‍ വരുമാനത്തില്‍ ഒന്നാമത്

തിരുവനന്തപുരത്തെ മംഗലൂരുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ്. 2025 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 73.35 ലക്ഷം രൂപയാണ് തിരുവനന്തപുരം- മംഗലൂരു സര്‍വീസില്‍ നിന്ന് വരുമാനമായി കിട്ടിയത്. 20632 തിരുവനന്തപുരം- മംഗലൂരു സര്‍വീസിന് 11,896 ബുക്കിങ്ങുകളാണ് ലഭിച്ചത്. അതേസമയം 20627 ചെന്നൈ എഗ്മൂര്‍-നാഗര്‍കോവില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് 2,832 ബുക്കിങ്ങുകളും 20642 കോയമ്പത്തൂര്‍ ജംഗ്ഷന്‍-ബംഗളൂരു കന്റോണ്‍മെന്റ് വന്ദേ ഭാരതിന് 835 ബുക്കിങ്ങുകളും മാത്രമാണ് ലഭിച്ചത്. 2025-26 വര്‍ഷത്തില്‍ വന്ദേ ഭാരത് സര്‍വീസുകളില്‍ ആകെ 77.38 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 803.86 കോടി രൂപയാണ് വരുമാനം. 2024-25ല്‍ ഇത് 54.12 ലക്ഷം യാത്രക്കാരും 540.65 കോടി രൂപയുമായിരുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ (ഏപ്രില്‍-മേയ്) മാത്രം ഈ ട്രെയിനുകളില്‍ 15.21 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 162.96 കോടി രൂപ വരുമാനമായി നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *