അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏകദിന ന്യൂട്രിഷൻ കോൺഗ്രസ് സംഘടിപ്പിച്ചു

​തൃശ്ശൂർ: അമല ആശുപത്രിയിലെ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ന്യൂട്രിഷൻ കോൺഗ്രസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ നിർവ്വഹിച്ചു.
​ആധുനിക കാലഘട്ടത്തിലെ പുതിയ ആരോഗ്യ വെല്ലുവിളികളെയും സാഹചര്യങ്ങളെയും നേരിടാൻ ഡയറ്റീഷ്യൻമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നായി നൂറ്റിമുപ്പതോളം പ്രതിനിധികൾ കോൺഗ്രസിൽ പങ്കെടുത്തു.

​അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ഫാ. ഡെൽജോ പുത്തൂർ, ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് ഇൻചാർജ് ഡോ. റീന കെ. ചിറ്റിലപ്പിള്ളി, ക്രിട്ടിക്കൽ കെയർ വിഭാഗം ഡോക്ടർമാരായ ഡോ. ബിനു, ഡോ. കിരൺ, ഡോ. മിഥുൻ, ഹൈദരാബാദ് അപ്പോളോ ആശുപത്രി ചീഫ് ഡയറ്റീഷ്യൻ ഹരിത എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *