കേരളത്തിൽ നിന്ന് അഡ്വ. വിനോദ് മാത്യു വിൽസൺ ദേശീയ കൗൺസിൽ യോഗത്തിൽ
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ (AAP) ദേശീയ പ്രസിഡന്റായി അരവിന്ദ് കെജ്രിവാളിനെ വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടിയുടെ നാഷണൽ കൗൺസിൽ യോഗത്തിലാണ് കെജ്രിവാളിന്റെ പുനർതിരഞ്ഞെടുപ്പ് നടന്നത്.
ഡൽഹിയിൽ ഭരണത്തിന്റെ പുതിയ മാതൃക മുന്നോട്ടുവെച്ച നേതാവെന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ കെജ്രിവാൾ, അഴിമതിക്കെതിരായ ശക്തമായ നിലപാടും പൊതുജനക്ഷേമ പദ്ധതികൾക്ക് നൽകിയ പ്രാധാന്യവും മുൻനിർത്തിയാണ് രാഷ്ട്രീയ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ഭരണച്ചെലവിൽ കാര്യക്ഷമതയും പൊതുഖജനാവിന്റെ സംരക്ഷണവും ലക്ഷ്യമിട്ടുള്ള ഭരണപരിഷ്കാരങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡൽഹി ഭരണത്തിന്റെ പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു.
മികച്ച ഭരണനേട്ടങ്ങൾക്കുള്ള അംഗീകാരമായി ദേശീയ-അന്തർദേശീയ അംഗീകാരങ്ങളും കെജ്രിവാളിന്റെ രാഷ്ട്രീയ യാത്രയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് പരമ്പരാഗത രാഷ്ട്രീയത്തിന് ബദൽ മുന്നോട്ടുവെക്കാനുള്ള ശ്രമമാണ് ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ നിലപാടിന്റെ പ്രധാന സവിശേഷത.
നാഷണൽ കൗൺസിൽ യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 330 അംഗങ്ങൾ പങ്കെടുത്തു. യോഗത്തിൽ പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും രാഷ്ട്രീയകാര്യ സമിതിയും (PAC) പുനഃസംഘടിപ്പിച്ചു.
കേരളത്തിൽ നിന്ന് AAP സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ നാഷണൽ കൗൺസിൽ യോഗത്തിൽ സന്നിഹിതനായിരുന്നു. കേരളത്തിൽ പാർട്ടിയുടെ സംഘടനാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിഷയങ്ങളിൽ സജീവ ഇടപെടൽ നടത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വത്തിന്റെ തീരുമാനം കൂടുതൽ ഊർജം നൽകുമെന്നാണ് പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷ.
ദേശീയ പ്രസിഡന്റായി വീണ്ടും ചുമതലയേറ്റതോടെ ആം ആദ്മി പാർട്ടിയെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ജനകീയ ബദൽ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറ ഒരുക്കുകയും ചെയ്യുക എന്നതായിരിക്കും കെജ്രിവാളിന്റെ മുന്നിലുള്ള പ്രധാന ദൗത്യം.
അരവിന്ദ് കെജ്രിവാളിന്റെ പുനർതിരഞ്ഞെടുപ്പ് ആം ആദ്മി പാർട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലെ തുടർ മുന്നേറ്റത്തിനുള്ള ആത്മവിശ്വാസമായി പാർട്ടി പ്രവർത്തകർ വിലയിരുത്തുന്നു.
ആം ആദ്മി പാർട്ടി 23 അംഗ പുതിയ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചു. 🚨
അംഗങ്ങൾ:
- അരവിന്ദ് കെജ്‌രിവാൾ
- ഭഗവന്ത് മാൻ
- മനീഷ് സിസോദിയ
- സഞ്ജയ് സിംഗ്
- അതിഷി
- ആദിൽ അഹമ്മദ് ഖാൻ
- അനുരാഗ് ധാണ്ഡ
- ദിലീപ് പാണ്ഡെ
- ദുർഗേഷ് പഥക്
- ഗോപാൽ ഇറ്റാലിയ
- ഗോപാൽ റായ്
- റാണി അഗർവാൾ
- ഹർപാൽ സിംഗ് ചീമ
- മുഹമ്മദ് ഇർഷാദ്
- എൻ.ഡി. ഗുപ്ത
- പങ്കജ് ഗുപ്ത
- പ്രീതി ശർമ്മ മേനോൻ
- പൃഥ്വി റെഡ്ഡി
- രാഖി ബിർള
- വിഭവ്
- സത്യേന്ദർ ജെയിൻ
- ഷെല്ലി ഒബ്‌റോയ്
- രാജ്ബീർ.
ഇതുകൂടാതെ 5 പ്രത്യേക ക്ഷണിതാക്കളെയും തിരഞ്ഞെടുത്തു:
- അജയ് ദത്ത്
- ചൈതർ വസാവ
- ഇമ്രാൻ ഹുസൈൻ
- മെഹ്‌രാജ് മാലിക്
- വെൻസി വീഗാസ്
ന്യൂസ് ഡെസ്ക് കേരളടൈംസ്.





