ചാലക്കുടി: ഇടപ്പള്ളി പള്ളിയിലെ സെന്റ് ജോർജ് പുണ്യാളന്റെ തിരുനാളിനോടനുബന്ധിച്ച് റാഫി മാളക്കാരൻ രചിച്ച ‘ഇടപ്പള്ളി പുണ്യാളൻ’ എന്ന പുതിയ ഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു.
സംഗീതം – അജി ഡെൻറോസ്, ആലാപനം – സുധി കലാഭവൻ, വരികൾ – റാഫി മലക്കരൻ. ഭക്തിസാന്ദ്രമായ വരികളും ഹൃദയസ്പർശിയായ സംഗീതവും ആലാപനവും ചേർന്ന ഗാനം ഇതിനകം ശ്രദ്ധ നേടുകയാണ്. ഭക്തിഗാനരംഗത്ത് ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ രചിച്ചിട്ടുള്ള റാഫി മാളക്കാരന്റെ മറ്റൊരു ഗാനസമ്മാനമാണ് ‘ഇടപ്പള്ളി പുണ്യാളൻ’. ‘വിലാപം’, ‘ആണി തൻ നൊമ്പരം’, ‘ചാലക്കുടി മാതാവ്’, ‘പൊന്നമ്പ് പെരുന്നാൾ’, ‘എന്റെ തമ്പായി’, ‘മുത്തി അമ്മേ’, ‘കാൽവരി മലയും കരയും’ തുടങ്ങിയ ഗാനങ്ങളും ഇദ്ദേഹം മുൻപ് രചിച്ചിട്ടുണ്ട്.
ഇടപ്പള്ളി സെന്റ് ജോർജ് പുണ്യാളന്റെ തിരുനാളിന്റെ ഭക്തിനിർഭരമായ അന്തരീക്ഷത്തിന് കൂടുതൽ മിഴിവേകുന്ന ഈ ഗാനം സംഗീതാസ്വാദകർക്ക് ഹൃദ്യമായ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗാനം കേൾക്കാം, ആസ്വദിക്കാം.
ന്യൂസ് ഡെസ്ക് കേരള ടൈംസ്.





