എം. എൽ. എ. ജി. സുധാകരന്റെ സബ്‌മിഷ്യന് മുഖ്യമന്ത്രി നൽകിയ മറുപടി.

തിരുവനന്തപുരം : തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ, മഴക്കാലത്തിന് മുൻപായി നീക്കം ചെയ്യാൻ KMML (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്) എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2009-ലെ വാട്ടർ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് ഉത്തരവ് പ്രകാരമാണ് ഈ നടപടി.​ പൊഴിമുഖത്ത് നിന്ന് നീക്കുന്ന മണലിൽ നിന്ന് ധാതുക്കൾ വേർതിരിച്ച ശേഷം ബാക്കി വരുന്ന മണൽ, ചെല്ലാനം കടൽത്തീരത്തെ കടൽഭിത്തി നിർമാണത്തിന് (ജിയോ ട്യൂബുകളിൽ നിറയ്ക്കാൻ) ഉപയോഗിക്കാൻ ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.​ലഭിച്ച റോയൽറ്റി​ധാതുമണൽ പ്രോസസ് ചെയ്ത് വിൽക്കുന്നതിന്റെ ഭാഗമായി വകുപ്പിന് മുൻകൂറായി വലിയ തുക റോയൽറ്റി ലഭിച്ചിട്ടുണ്ട്.​സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ KMML 8.70 കോടിയോളം രൂപയും, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ IRE (ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്) 4.71 കോടി രൂപയും റോയൽറ്റിയായി അടച്ചിട്ടുണ്ട്.​ കരിമണൽ നീക്കവുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്ന മണൽ നീക്കത്തിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് സർക്കാർ അന്വേഷിക്കും.​ കരിമണൽ ഖനനത്തെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് ‘മൈനിങ് ഓഡിറ്റിങ്’ നടത്തും. കരിമണൽ എവിടെ നിന്നൊക്കെ ശേഖരിക്കാം, ഇത് അപ്പർ കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എന്തെല്ലാം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കും എന്നിവ ഈ സമിതി വിലയിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *