അമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു; സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരൻ അറസ്റ്റിൽ

അതിരപ്പിള്ളി: അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. വാഴച്ചാൽ കാടർ ഉന്നതി സ്വദേശി അപ്പു (31) ആണ് അതിരപ്പിള്ളി പോലീസിന്റെ പിടിയിലായത്.
2026 ഓഗസ്റ്റ് 24-ന് രാത്രി 8.30ഓടെയാണ് സംഭവം. വാഴച്ചാൽ കാടർ ഉന്നതിയിലെ കൂട്ടുകുടുംബ വീട്ടിൽവെച്ച് അപ്പു അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. ഇത് സഹോദരി സജീന ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് പ്രതി മാരകായുധമായ വെട്ടുകത്തി ഉപയോഗിച്ച് സജീനയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിരപ്പിള്ളി എസ്.എച്ച്.ഒ സന്ദീപ്, എസ്.ഐ ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *