ബ്രെയിൻ ട്രീ സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു.

ചാലക്കുടി : ബ്രെയിൻ ട്രീ സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. പ്രത്യേക പരിചരണവും പിന്തുണയും ആവശ്യമായ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും, അവർക്ക് സന്തോഷവും ആത്മവിശ്വാസവും പകരുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഓണാഘോഷ പരിപാടികൾ.ചാലക്കുടി നഗരസഭാ കൗൺസിലർ വി. ജെ. ജോജി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ഒരുക്കുന്നത് അവരുടെ മാനസിക വളർച്ചയ്ക്കും സാമൂഹിക ഇടപെടലുകൾ മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു.ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഇട്ടൂപ്പ് കോനൂപറമ്പൻ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ കേരള മൾട്ടിപ്പിൾ പാസ്റ്റ് ചെയർമാൻ സാജു ആന്റണി പാത്താടൻ മുഖ്യാതിഥിയായി.സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് ഓണാഘോഷത്തിന് മാറ്റുകൂട്ടി. പരിമിതികളെ മറികടന്ന് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ച കുട്ടികളുടെ കലാപ്രകടനങ്ങൾ ശ്രദ്ധേയമായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ലയൺസ് ക്ലബ്ബ് പ്രവർത്തകരുടെയും പിന്തുണ കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതായി.പ്രിൻസിപ്പാൾ സുമി ജോമോൻ, അധ്യാപകരായ ഐറിന്‍, സ്‌നേഹ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് ഒരുമിച്ച് ആഘോഷിക്കാനും സന്തോഷം പങ്കുവെക്കാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ഒരുക്കിയ ഓണാഘോഷം വേറിട്ട അനുഭവമായി.ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *