റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷ ക്ഷണിച്ചു

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത മുൻഗണനേതര റേഷൻ കാർഡുകൾ (NPS-നീല, NPNS-വെള്ള), മുൻഗണനാ വിഭാഗത്തിലേക്ക് (PHH-പിങ്ക്) മാറ്റുന്നതിനായി ജൂൺ 26 മുതൽ ഓൺലൈൻ. കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാവുന്നതാണ്‌. *അവസാന തീയതി- 2026 ജൂലൈ 17.

ആവശ്യമായ രേഖകൾ*👇 * റേഷൻ കാർഡ് * വരുമാന സർട്ടിഫിക്കറ്റ് * ബി.പി.എൽ (BPL) സർട്ടിഫിക്കറ്റ് * മെഡിക്കൽ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) * മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ*അയോഗ്യതാ മാനദണ്ഡങ്ങൾ (താഴെ പറയുന്നവർ അപേക്ഷിക്കേണ്ടതില്ല)**1. കാർഡിലെ ഏതെങ്കിലും ഒരു അംഗത്തിന് താഴെ പറയുന്നവ ഉണ്ടെങ്കിൽ സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ ജീവനക്കാരായിരിക്കുക. ആദായ നികുതി (Income Tax) ദായകനായിരിക്കുക. സർവീസ് പെൻഷണർ ആയിരിക്കുക. 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീട് ഉണ്ടായിരിക്കുക. നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനം സ്വന്തമായി ഉണ്ടായിരിക്കുക (സ്വയം ഓടിക്കുന്ന ഒരു ടാക്സി വാഹനം ഒഴികെ). പ്രൊഫഷണലുകൾ ആയിരിക്കുക (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി പ്രൊഫഷണലുകൾ, നഴ്സ്, സി.എ തുടങ്ങിയവ).*2. കുടുംബത്തിന് ആകെ താഴെ പറയുന്നവ ഉണ്ടെങ്കിൽ ഒരേക്കറിലധികം ഭൂമി (ST വിഭാഗത്തിന് ഇത് ബാധകമല്ല). വിദേശ മലയാളി (NRI) യുടേത് ഉൾപ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും കൂടി വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ (പ്രതിമാസം 25,000 രൂപ) കൂടുതലായിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *