കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; റോഷൻ രാജുവിനും വിനായകൻ നാരായണനും ഒന്നാം റാങ്ക്!​

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള കീം (KEAM) പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് ഫലം ഔദ്യോഗികമായി പുറത്തുവിട്ടത്.​എഞ്ചിനീയറിംഗ് റാങ്ക് പട്ടികയിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി. കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും, തൃശൂർ എരവത്തൂർ സ്വദേശി കെ. ആർ. വിസ്മയ മൂന്നാം റാങ്കും നേടി ഉജ്ജ്വല വിജയം കൈവരിച്ചു.​ഫാർമസി റാങ്ക് പട്ടികയിലും തൃശൂർ ജില്ലയ്ക്കാണ് തിളക്കം. ഫാർമസിയിൽ തൃശൂർ പോട്ട സ്വദേശി വിനായകൻ നാരായണൻ ഒന്നാം റാങ്ക് നേടി. തൃശൂർ ഒല്ലൂർ സ്വദേശി ജസ്സെ ജസ്റ്റിനാണ് രണ്ടാം റാങ്ക്. മലപ്പുറം സ്വദേശി ദിയ ഫാത്തിമ മൂന്നാം റാങ്കും സ്വന്തമാക്കി.​പരീക്ഷാഫലം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. വിജയ തിളക്കത്തിൽ നിൽക്കുന്ന എല്ലാ മിടുക്കർക്കും ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് ചുവടുവെക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും കേരള ടൈംസിന്റെ ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *