2026 ജൂൺ 26 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന്
ലഹരി വിരുദ്ധ ബോധവൽക്കരണ വിളംബര ബൈക്ക് റാലി
ചാലക്കുടി കലാഭവൻ മണി പാർക്കിൽ നിന്നും തൂമ്പൂർമുഴിയിലേക്ക് നടത്തും. ജൂൺ 27 ശനിയാഴ്ച വൈകീട്ട് 3.30 ന് ഗവ: മോഡൽ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച്,
ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശവുമായി,
മൂന്നുപേരടങ്ങുന്ന ടീമുകളുടെ ഫുട്ബോൾ ഷൂട്ടൗട്ട് മേള സംഘടിപ്പിക്കുന്നു.
വിവിധ വകുപ്പ് പ്രതിനിധികൾ, ജനപ്രതിനിധികൾ, കലാ- കായിക -സാംസ്കാരിക- റസിഡൻഷ്യൽ അസോസിയേഷനുകൾ , രാഷ്ട്രീയ പാർട്ടി, കുടുംബശ്രീ, സന്നദ്ധ സംഘടന, മാധ്യമ പ്രതിനിധികൾ, ഉൾപ്പെടെയുള്ള വനിതാ – പുരുഷ ടീമുകൾ പങ്കെടുക്കുന്നു. (പങ്കെടുക്കുന്ന ടീമുകൾക്ക് ഗോളികളെ സംഘാടകർ സജ്ജികരിച്ചിട്ടുണ്ട്)
കൂടുതൽ വിവരങ്ങൾക്ക് 9446025417..
ബന്ധപ്പെടുക.
ചെയർപേഴ്സൻ,
ചാലക്കുടി
നഗരസഭ





