ലഹരി മാഫിയക്കെതിരെ ഇടിമിന്നൽ വേഗത്തിൽ തൃശ്ശൂർ റൂറൽ പോലീസ്. ജില്ലയെ നടുക്കിയ വൻ മയക്കുമരുന്ന് വേട്ടയിൽ കുപ്രസിദ്ധ ഗുണ്ട അർജുൻ തമ്പി പിടിയിലായി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദിൻ ഐ.പി.എസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ റെയ്ഡിലാണ് അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടിയത്.
ജില്ലയിലെ മയക്കുമരുന്ന് ശൃംഖലകളുടെ വേരറുക്കാൻ ലക്ഷ്യമിട്ടുള്ള റൂറൽ പോലീസിന്റെ വജ്രായുധമാണ് ‘ഓപ്പറേഷൻ തൂഫാൻ’. കയ്പമംഗലം കാളമുറിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വിപണിയെ ഞെട്ടിച്ച ലഹരിശേഖരം ഡാൻസാഫ്…

