ലഹരി മാഫിയക്കെതിരെ ഇടിമിന്നൽ വേഗത്തിൽ തൃശ്ശൂർ റൂറൽ പോലീസ്. ജില്ലയെ നടുക്കിയ വൻ മയക്കുമരുന്ന് വേട്ടയിൽ കുപ്രസിദ്ധ ഗുണ്ട അർജുൻ തമ്പി പിടിയിലായി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദിൻ ഐ.പി.എസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ റെയ്ഡിലാണ് അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടിയത്.

​ജില്ലയിലെ മയക്കുമരുന്ന് ശൃംഖലകളുടെ വേരറുക്കാൻ ലക്ഷ്യമിട്ടുള്ള റൂറൽ പോലീസിന്റെ വജ്രായുധമാണ് ‘ഓപ്പറേഷൻ തൂഫാൻ’. കയ്പമംഗലം കാളമുറിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വിപണിയെ ഞെട്ടിച്ച ലഹരിശേഖരം ഡാൻസാഫ് സംഘവും കയ്പമംഗലം പോലീസും ചേർന്ന് പൊക്കിയത്.
​കാളമുറി പടിഞ്ഞാറ് പഴൂപറമ്പിൽ വീട്ടിൽ ഇരുപത്തൊൻപതുകാരനായ അർജുൻ തമ്പിയാണ് പോലീസിന്റെ വലയിലായത്. വീട്ടുപറമ്പിൽ സംശയാസ്പദമായ രീതിയിൽ നിർത്തിയിട്ടിരുന്ന ആഡംബര ഫോർച്ച്യൂണർ കാറിനുള്ളിൽ രഹസ്യ അറകളുണ്ടാക്കിയാണ് രണ്ടര കിലോയോളം മാരകമായ ഹാഷിഷ് ഓയിൽ ഇയാൾ സൂക്ഷിച്ചിരുന്നത്.

​വെറുമൊരു ലഹരി കച്ചവടക്കാരൻ മാത്രമല്ല പിടിയിലായ അർജുൻ തമ്പി. കയ്പമംഗലം, അന്തിക്കാട്, മതിലകം എന്നീ സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, മോഷണം, മാരകമായ അടിപിടികൾ തുടങ്ങി പന്ത്രണ്ടോളം കടുത്ത ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുപ്രസിദ്ധനാണ് ഇയാൾ. ഇത്രയും വലിയ ലഹരിശേഖരം ഇയാൾക്ക് എവിടെനിന്ന് ലഭിച്ചു, തൃശ്ശൂരിലെ ലഹരി ഇടപാടുകളിൽ ഇയാളെ കൂടാതെ മറ്റാരെല്ലാം പങ്കാളികളാണ് എന്നതിനെക്കുറിച്ച് വിപുലമായ അന്വേഷണമാണ് പോലീസ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
​[
​ലഹരി വിപണനക്കാർക്ക് നേരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികളുമായി മുന്നോട്ടു പോകുമെന്നും, വരും ദിവസങ്ങളിലും ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമായി തുടരുമെന്നുമാണ് റൂറൽ പോലീസ് നൽകുന്ന കർശന മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *