മനുഷ്യനൊളം പഴക്കമുണ്ട് മദ്യത്തിനും. മാനുഷരുള്ളിടത്തോളം കാലം മദ്യവും ഉണ്ടാകും. ഇതെചൊല്ലി കലഹിച്ചിട്ടു കാര്യമില്ല. വീര്യം കൂടിതിനേയും കുറഞ്ഞതിനേയും ഒരേ ദയാവായ്പോടെ കാണുന്ന വേദം കുടുംബ സദസ്സുകളിലെ ഉല്ലാസവേളകളിൽ ആഹ്ലാദത്തിനു രണ്ടുവകുപ്പിൽപ്പെട്ടതിനേയും ശുപാർശ ചെയ്യുന്നു: നിയമാവർത്തനം 14,26. പുരാണങ്ങൾക്കും സുരയും സുരപാനവും അന്യമല്ല.മദ്യനിരോധനവാദികൾക്കു എന്തോഒരു വശപ്പിശക് ഉണ്ടെന്നുതോന്നുന്നു. ഒന്നുകിൽ മേന്മചമയാനുള്ള തത്രപ്പാട്; അല്ലെങ്കിൽ എന്തോ മറച്ചുപിടിക്കാനുള്ള വൃഗ്രത. ഇതിൻ്റെ മുന്നണിപ്പോരാളികളികളായി ചമയുന്നവർക്കു നെഞ്ചത്ത് കൈവച്ചു പറയാനാവുമോ തങ്ങൾ ഒരുതരം മദ്യംപോലും ഉപയോഗിച്ചിട്ടില്ലായെന്ന്. നിരവധിമാനുഷികപ്രശ്നങ്ങളെ ശ്രദ്ധിയ്ക്കാതെ, അവഗണിച്ച്, ഈകൊടിമാത്രം പിടിക്കുന്നവരെ സംശയിക്കണം.സാമ്പത്തികഞെരുക്കം ഏറെയുള്ള നമ്മുടെ നാട്ടിൽ കുറച്ചുനാൾകൂടിനമുക്ക് മദ്യം ലോട്ടറി വരുമാനങ്ങൾ വേണ്ടിവരും. സർക്കാർ, നിർമ്മിതിയിലും വിപണിയിലും ഇടപെട്ട്, ജനങ്ങൾക്ക് നല്ലത്, നിലവാരമുള്ളത് ഉറപ്പാക്കണം. നന്മളും നാടും കളം മാറ്റിച്ചവിട്ടുന്ന ആശാവഹമായ ഒരു പ്രക്രിയയിലൂടെ കടന്നുപോക്കുകയാണ്. ആപുറപ്പാടിൻ്റെ മാർഗ്ഗരേഖയായി ബജറ്റിനെ കാണാം. ഈയാത്രയെ ശൂർപ്പ നഖയെപ്പോലെ മൂക്കുമുറിച്ച് ശകുനം മുടക്കുന്നത് തിരോഗമനമാണ്, അസൂയാരോഗബാധിരുടെ വെപ്രാളമാണ് എന്നു നമ്മൾ തിരിച്ചറിയണം. തന്നെയുമല്ല, വിപണിയിൽ മദ്യം ഉണ്ടായാലേ ‘സിന്തറ്റിക് ഡ്രഗ്ഗ്സ്’ എന്ന ഭീകരനിൽ നിന്ന് ഒരു പരിധിവരെ എങ്കിലും ജനങ്ങളെ, പ്രത്യേകിച്ച്, യുവതയെ രക്ഷിക്കാൻ കഴിയൂ.നമ്മ എന്നും മധ്യവർത്തിയാണ്. ജനപക്ഷത്തുള്ള ഒരു ഭരണകൂടം മധ്യമാർഗ്ഗം അവലംബിക്കുകയും മുന്നോട്ടുപോകുകയും ചെയ്യുമ്പോൾ അല്പം കാത്തിരിക്കണം, പൊൻമുട്ടയിടുന്ന താറാവിൻ കഥ നല്ലോരു സാധനക്കു വകതരും!(ഗ്രാമത്തിലെ കുട്ടികൾ വട്ടത്തിലിരുന്ന് കളിക്കുകയാണ്. ഒരു ട്രോഫി നടുവിൽ വച്ചിട്ടുണ്ട്. പള്ളീലച്ചൻ അടുത്തെത്തി എന്തുകളി എന്നു തിരക്കി. നുണ പറഞ്ഞു കളിക്കുകയാണെന്നു കുട്ടികൾ. കുഞ്ഞുങ്ങളേ, ഞാനിതുവരെ ഒരു നുണയും പറഞ്ഞിട്ടല്ലന്ന് അച്ചൻ. കുട്ടികൾ ഉടനെ ട്രോഫിയെടുത്ത് അച്ചനു കൊടുത്തു).
Related Posts
വാട്സ്ആപ്പ് വഴി ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പുതിയ സൈബര്‍ തട്ടിപ്പ്
ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക (Accounts) വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്സ്ആപ്പ് മുഖേന പുതിയ തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നതായി കേരള…

അപ്രതീക്ഷിത മിന്നല്‍ സമരത്തില്‍ വി.ഡി സതീശനെയും ഡി.കെ ശിവകുമാറിനെയും പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന സമരത്തില്‍ അപ്രതീക്ഷതമായി പങ്കെടുത്ത് മുഖ്യമന്ത്രി വി.ഡി സതീശന്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച സമരത്തില്‍ മുഖ്യമന്ത്രിയെത്തിയത് തികച്ചും…

തലസ്ഥാനത്ത് തന്നെ വീണ്ടും മെഡിക്കൽ കോളേജ്, പ്രതിഷേധം രേഖപ്പെടുത്തി തൃശർ ജില്ലാ എ. എ. പി. പ്രസിഡന്റ്.
തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാം മെഡിക്കൽ കോളജിന് ‘കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ്’ എന്ന് പേരിട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും…

