ഇന്ന് അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിൻ്റെ 250-താം വാർഷികം ആഘോഷിക്കുന്നു. ജനാധിപത്യം, സ്വാതന്ത്ര്യം ഇവയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇവ ഒരു ജനതയേയോ രാജ്യത്തേയോ സംബന്ധിച്ച അവസാനവാക്കല്ല എന്നോർക്കണം. കാരണം, ഇവ ജൈവിക വളർച്ച ആവശ്യപ്പെടുന്ന പ്രക്രിയയാണ്.

നമ്മുടെ ശരാശരിബോധത്തിൻന്മേൽ ശക്തമായ പ്രഹരം ഏല്പിക്കാൻ പോന്ന ഒരു നിരീക്ഷണം വിശ്വോത്തര അൾജീറിയൻ ചിന്തകനായ Albert Camus ൻ്റേതായി കാണുന്നു: “Freedom is nothing but a chance to be better”.

സാക്ഷരതയും സാമ്പത്തികഭദ്രതയും വായുവും വെള്ളവുംപോലെയാണ് ജനാധിപത്യത്തിലൂന്നിയ സ്വാതന്ത്ര്യത്തിൻ്റെ നിലനില്‌പിനും പുരോഗതിക്കും. ഇതരജനാധിപത്യരാജ്യങ്ങളുമായിതുലനം ചെയ്യുമ്പോൾ അമേരിക്ക ഇക്കാര്യങ്ങളിൽ ഏറെമുന്നിലാണ്. അതുകൊണ്ടാവാം യുവതയെ അവിടം ഏറെ ആകർഷകമാക്കുന്നത്. ഐക്യനാടുകളുടെ സ്ഥാപകനേതാക്കളും ഭരണഘടനാശില്പികളും വിഭാവനം ചെയ്ത നവലോകത്തിനായി ഇന്നും ഏകമനസ്സോടെ ജനത പണിയെടുക്കുകയാണ്, എല്ലാ വിഭാഗീയതകളും മറന്ന്. America First എന്നത് ഒരു കേവലം ഒരു വ്യക്തിയുടെമാത്രം താത്പര്യമല്ല, മറിച്ചതൊരു രാഷ്ട്രത്തിൻ്റെ ‘മാസ്സ് മനസ്സ്’ ആണ്. അതാണാ ജനതയെ വ്യത്യസ്ഥരാക്കുന്നത്.

എന്നാൽ, ജനാധിപത്യം – സ്വാതന്ത്ര്യം ഇവയുടെ സൗന്ദര്യം, അതിശയ ലാവണ്ണ്യം ഈ നിമിഷംവരെ ഈഭൂമുഖത്ത് നിലനിന്നുപോരുന്നത് നമ്മുടെ ഇന്ത്യാമഹാരാജ്യത്താണ്. സാക്ഷരതയിലും സാമ്പത്തികത്തികവിലും നമ്മൾ വികസിതരാജ്യങ്ങൾക്കൊപ്പമല്ലെങ്കിലും നമ്മളും പ്രത്യാശാഭരിതമായോരു നാളയെ സ്വപ്‌നം കണ്ടാണ് രാഷ്ട്രനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിനു നമ്മളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ഭരണഘടനയും അതിൻ്റെ നിർമ്മിതിചെയ്ത മഹാത്മാവിൻ്റെ മാർഗ്ഗങ്ങൾ, ബാബാസാഹേബ് അംബേദ്കർ, ജവഹരിലാൽ നെഹ്റു മുതൽപേരുടെ ദർശനങ്ങളുമാണ്.

കഴുത്തിലെ സർപ്പത്തേയും തലയിലൊളിപ്പിച്ചിരിക്കുന്ന തയ്യലാളേയും അർദ്ധഭാഗംഅലങ്കരിക്കുന്ന പ്രേയസിയെയും ഒരേസമതുലനാവസ്ഥയിൽ നിലനിർത്തി കടുന്തുടികൊട്ടി ആനന്ദനൃത്തമാടുന്ന ആ ഈശ്വരസങ്കല്പം ഇന്നാടിൻ്റെ ഒരു പ്രതീകമോ പരിച്ഛേദമോ!

Leave a Reply

Your email address will not be published. Required fields are marked *