ലോകമറിഞ്ഞത് ഒരു മാസത്തിനു ശേഷംയാംഗൂൺ: മ്യാൻമർ തീരത്ത് അഭയാർഥികളുമായി പോയ രണ്ട് ബോട്ടുകൾ മുങ്ങി അഞ്ഞൂറിലധികം പേർ മരണപ്പെട്ടതായി റിപ്പോർട്ട്. മ്യാൻമറിലെ റാഖൈൻ (Rakhine) സംസ്ഥാനത്തുനിന്നും പലായനം ചെയ്ത രോഹിംഗ്യൻ അഭയാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. യുണൈറ്റഡ് നേഷൻസ് (UN) ഈ ദരുന്തം സ്ഥിരീകരിച്ചിട്ടുണ്ട്.വിവരസാങ്കേതികവിദ്യ ഇത്രയേറെ വികസിച്ച ആധുനിക യുഗത്തിലും, അഞ്ഞൂറിലധികം മനുഷ്യ ജീവനുകൾ പൊലിഞ്ഞ ഈ വൻ ദുരന്തം പുറംലോകം അറിയാൻ ഒരു മാസത്തിലധികം വൈകി എന്നത് അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. മ്യാൻമറിലെ ആഭ്യന്തര സംഘർഷങ്ങളും കടുത്ത വിവരസാങ്കേതിക നിയന്ത്രണങ്ങളുമാണ് വിവരങ്ങൾ പുറത്തുവരാൻ വൈകിയതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.ജീവനും സുരക്ഷിതത്വത്തിനും വേണ്ടി മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും രോഹിംഗ്യൻ അഭയാർത്ഥികൾ നിരന്തരം കടൽമാർഗ്ഗവും അല്ലാതെയും നുഴഞ്ഞുകയറാൻ ശ്രമിക്കാറുണ്ട്. ഇതിനിടയിലാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഈ വൻ ദുരന്തം സംഭവിച്ചിരിക്കുന്നത്.
മ്യാൻമർ ദുരന്തം: ബോട്ടുകൾ മുങ്ങി 500-ലധികം രോഹിംഗ്യൻ അഭയാർത്ഥികൾ മരിച്ചു;




