ഇരിങ്ങാലക്കുട: ഓണക്കാലത്ത് 13 ഇനം സബ്സിഡി ഇനങ്ങള്‍ക്ക് പുറമേ 18 ഇനങ്ങള്‍ അടങ്ങിയ 1225 രൂപയുടെ സമൃദ്ധി കിറ്റ് 1000 രൂപയ്ക്കും മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിലക്കുറവില്‍ അരിയും സപ്ലൈകോ ഉറപ്പാക്കിയിട്ടുണ്ട്. മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്ക് മണ്ണെണ്ണയും ലഭിക്കും. ഇരിങ്ങാലക്കുട ഠാണാവില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് അധ്യക്ഷയായി. സപ്ലൈകോ ഡിപ്പോ അസിസ്റ്റന്റ് മാനേജര്‍ പ്രിയ സി. ശങ്കരന്, റേഷന്‍ ഇന്‍സ്പെക്ടര്‍ വി.ജി. ബിനിജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എ. റിയാസുദ്ദീന്‍, ടി.കെ. വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Related Posts
ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: തൃശൂർ ജില്ലയിൽ 1.75 ലക്ഷത്തിലധികം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും; സജ്ജീകരണം പൂർത്തിയായി.
തൃശൂർ : ജില്ലയിൽ 1.75 ലക്ഷത്തിലധികം കുട്ടികൾക്ക് ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ തുള്ളിമരുന്ന് നൽകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ പത്തിന് മാള കെ. കരുണാകരൻ…

വൃക്കരോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ: അവഗണിക്കരുത് ഈ മുന്നറിയിപ്പുകൾ!.
ഇക്കാലത്ത് വൃക്ക (Kidney) രോഗികളുടെ എണ്ണം പ്രതിദിനം വർദ്ധിച്ചുവരികയാണ്. വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നത് പലരും ആദ്യഘട്ടത്തിൽ തിരിച്ചറിയാറില്ല എന്നതാണ് ഈ രോഗത്തെ കൂടുതൽ അപകടകരമാക്കുന്നത്. തുടക്കത്തിൽ ലക്ഷണങ്ങൾ…

ചായ പ്രേമികള്‍ പലതരമുണ്ട്. ചിലര്‍ക്ക് ചായ ചൂടോടെ വേണം. മറ്റ് ചിലരാകട്ടെ, ചായ ആറി തണുത്ത ശേഷമായിരിക്കും കുടിക്കുക. ഈ ശീലം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
പത്ത് അല്ലെങ്കില്‍ 15 മിനിറ്റ് വരെയാണ് ഒരു ചായയുടെ കാലാവധി. അതിനപ്പുറം പോയാല്‍ അത് പഴകിയ ചായ ആകും. ചായ തണുക്കുന്തോറും അതില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത…

