ഇരിങ്ങാലക്കുട: ഓണക്കാലത്ത് 13 ഇനം സബ്സിഡി ഇനങ്ങള്‍ക്ക് പുറമേ 18 ഇനങ്ങള്‍ അടങ്ങിയ 1225 രൂപയുടെ സമൃദ്ധി കിറ്റ് 1000 രൂപയ്ക്കും മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിലക്കുറവില്‍ അരിയും സപ്ലൈകോ ഉറപ്പാക്കിയിട്ടുണ്ട്. മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്ക് മണ്ണെണ്ണയും ലഭിക്കും. ഇരിങ്ങാലക്കുട ഠാണാവില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് അധ്യക്ഷയായി. സപ്ലൈകോ ഡിപ്പോ അസിസ്റ്റന്റ് മാനേജര്‍ പ്രിയ സി. ശങ്കരന്, റേഷന്‍ ഇന്‍സ്പെക്ടര്‍ വി.ജി. ബിനിജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എ. റിയാസുദ്ദീന്‍, ടി.കെ. വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Related Posts
മാനസികാരോഗ്യത്തിലേക്കുള്ള ശരിയായ വഴി ശ്രദ്ധയോടെ കേൾക്കുകയാണ് : കല്പറ്റ നാരായണൻ
മാനസിക സ്വസ്ഥത നഷ്ടപ്പെട്ട ഒരാളെ മാനസികാരോഗ്യത്തിലേക്ക് തിരികെ നയിക്കുന്നതിൽ ശ്രദ്ധയോടെ കേൾക്കുന്നതിന് നിർണായക പങ്കുണ്ടെന്ന് കേരള സാഹിത്യ അക്കാദമി ചെയർമാൻ കല്പറ്റ നാരായണൻ പറഞ്ഞു. മന:ശ്രീ മിഷൻ…
തൃശ്ശൂരിലെ ആദ്യത്തെ മൊബൈല്‍ ഡിജിറ്റല്‍ എക്സറേ മെഷീന് അമലയില്‍ ആശുപത്രിയിൽ സ്ഥാപിച്ചു.
തൃശ്ശൂരിലെ ആദ്യത്തെ മൊബൈല്‍ ഡിജിറ്റല്‍ എക്സറേ മെഷീന് (സാംസംഗ്) അമല മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. എ. ഐ. സാങ്കേതിക വിദ്യയുടെ ലോകത്തിലെ തന്നെ അത്യാധുനിക പതിപ്പാണ് അമലയിൽ…

ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്; നേത്ര ശസ്ത്രക്രിയയും ഡെന്റൽ കിറ്റുകളും സൗജന്യം
ചാലക്കുടി: പ്രദേശവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബും ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് (CKMNSS) സ്കൂളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഓഗസ്റ്റ് 1, ശനി…

