​മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തബാധിതർക്ക് മണപ്പുറം ഫിനാൻസിന്റെ സാമ്പത്തിക സഹായം വിതരണം ചെയ്തു

​​​തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള മണപ്പുറം ഫിനാൻസിന്റെ സാമ്പത്തിക സഹായം വിതരണം ചെയ്തു. തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനാണ് സഹായധനം കൈമാറിയത്.​മണപ്പുറം ഫിനാൻസ് സി.എം.ഡി. വി.പി. നന്ദകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോ-പ്രൊമോട്ടർ സുഷമ നന്ദകുമാർ, ഡെപ്യൂട്ടി കളക്ടർ കെ.എസ്. നസിയ, ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ സുരേഷ് വാര്യർ, എം.ഡി. ഇഗ്‌നേഷ്യസ്, സജു ആന്റണി പാത്താടൻ, കെ.എം. അഷ്റഫ്, ഷിനിത ആഷിക് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *