ഒല്ലൂർ: ഒല്ലൂരിന്റെ മാധ്യമ-സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഗോപാലേട്ടൻ ഇനി ഓർമ്മ. ഒല്ലൂർ പ്രസ് ക്ലബിന്റെ മുൻ സെക്രട്ടറിയായ അദ്ദേഹത്തിന്റെ വിയോഗം ഈ നാടിന് തീരാത്ത നഷ്ടമാണ്.
വാർത്തകൾക്ക് പിന്നിലെ മനുഷ്യനെ കണ്ടെത്തിയ പത്രപ്രവർത്തകൻ. നാടിന്റെ സന്തോഷത്തിലും സങ്കടത്തിലും ഒപ്പമുണ്ടായിരുന്ന സാംസ്കാരിക പ്രവർത്തകൻ. തൃശ്ശൂരിലും ഒല്ലൂരിലും എവിടെ ഒരു നല്ലകാര്യം നടന്നാലും അവിടെ ഗോപാലേട്ടന്റെ സാന്നിധ്യമുണ്ടാകും.
അദ്ദേഹം ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ മാത്രമായിരുന്നില്ല. ജീവിതം പഠിപ്പിച്ചുതന്ന, സ്നേഹത്തോടെ കുറ്റം പറയുകയും കൈപിടിച്ച് നടത്തുകയും ചെയ്ത ഒരു ഒരു അടുത്ത സുഹൃത്ത്.
പേനയുടെ മഷി കൊണ്ട് നാടിന്റെ ചരിത്രം എഴുതിയ ആ കൈകൾ ഇന്ന് നിശ്ചലമാണ്. പക്ഷേ അദ്ദേഹം പറഞ്ഞ വാർത്തകളും ചെയ്ത നന്മകളും ഈ നാട്ടിൽ എന്നും ജീവിക്കും.
ഒല്ലൂരിലെ മാധ്യമ കൂട്ടായ്മയ്ക്കും സാംസ്കാരിക പ്രവർത്തകർക്കും ഇത് നികത്താനാവാത്ത നഷ്ടമാണ്.



