തൃശ്ശൂർ നഗര മധ്യത്തിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടിടത്തു നടന്ന കവർച്ചയിൽ ഇരുവർ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി തൃശ്ശൂർ സിറ്റി പോലീസ്. ചാവക്കാട് തൊട്ടാപ്പ് സ്വദേശി പാറക്കൽ വീട്ടിൽ സാദിഖ് (19 ) , പീച്ചി ചെന്നായ്പ്പാറ സ്വദേശി ഡാനി ജോർജ് (27) എന്നിവരെയാണ് തൃശ്ശൂർ ACP സ്‌ക്വാഡും ഈസ്റ്റ് പോലീസും ചേർന്ന് ഗുരുവായൂരിൽ നിന്നും പിടികൂടിയത്. ശക്തൻ സ്റ്റാറ്റൻഡിൽ കിടന്നുറങ്ങുകയായിരുന്നവൃദ്ധ ദമ്പതികളെയും ലോട്ടറി വില്പനക്കാരനായ വികലാംഗനെയുമാണ് ഇരുവരും അതിക്രൂരമായി മർദിച്ചു കയ്യിലുള്ള പൈസയും ATM കാർഡും മറ്റും കൈക്കലാക്കിയത്. ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മുത്തുകൃഷ്ണൻ എന്നയാൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പുലർച്ചെ രണ്ട് മണിയോട് കൂടി തൃശൂർ ടൗണിൽ എത്തിയ സംഘo വ്യത്യസ്ത സ്ഥലങ്ങളിൽ സഞ്ചരിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം തൃശൂർ സിറ്റി ടൗൺ ACP രാജേഷ് T.R, സർക്കിൾ ഇൻസ്‌പെക്ടർ മഹേന്ദ്രസിംഹൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, തൃശൂർ സിറ്റി ക്യാമറ കൺട്രോളിന്റെ സഹായത്തോടെ ACP രാജേഷ് TR, ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, ഈസ്റ്റ് സബ്ബ് ഇൻസ്പെക്ടർമാരായ ജീസ് മാത്യു , വരുൺ , ജയൻ കുണ്ടു കാട്, ASI സജീവൻ , ACP സ്‌ക്വാഡ് അംഗങ്ങളായ ഹരീഷ്, ദീപക്, ഈസ്റ്റ് സ്റ്റേഷൻ സ്‌ക്വാഡ് സൂരജ്, ജിതിൻ (ക്യാമറ കൺട്രോൾ) എന്നിവർ ചേർന്ന് പ്രതികളെ ഗുരുവായൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.കേസിലെ ഒന്നാം പ്രതിയായ സാദിഖിന് തൃശ്ശൂർ ഈസ്റ്റ്, കുന്നംകുളം, ഗുരുവായൂർ, വാഴക്കാട് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
നഗരമധ്യത്തിലെ കവർച്ച 2 പ്രതികൾ പിടിയിൽ




