സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തിൽ ട്രെക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. കാസർഗോഡ് ജില്ലയിലെ റാണിപുരത്ത് സെപ്റ്റംബർ എട്ടിനും, ഇടുക്കി ജില്ലയിലെ മീശപ്പുലിമലയിലേക്ക് സെപ്റ്റംബർ 16, 17 തീയതികളിലുമാണ് ക്യാമ്പ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. 18-നും 35-നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.
റാണിപുരം ട്രെക്കിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ രണ്ടിനകവും മീശപ്പുലിമലയിലെ ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ എട്ടിനകവും അപേക്ഷകൾ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ രജിസ്ട്രേഷൻ ഫീസായി 1,000 രൂപ നൽകണം. ഫോൺ: 9496146393, 8078708370, ഇമെയിൽ: tcr.ksywb@kerala.gov.in


