പി. കെ. രാഘവൻ അനുസ്മരണം ആചരിച്ചു

വെള്ളാങ്ങല്ലൂർ: മുൻമന്ത്രിയും കെ.പി.എം.എസ്. ജനറൽ സെക്രട്ടറിയുമായിരുന്ന പി. കെ. രാഘവന്റെ ഓർമ്മദിനം കെ.പി.എം.എസ്. വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.വെള്ളാങ്ങല്ലൂരിൽ നടന്ന അനുസ്മരണ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ആശ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പ്രേംജിത്ത് പൂവത്തുംകടവിൽ പതാക ഉയർത്തി യോഗം ഉദ്ഘാടനം ചെയ്തു.മീഡിയ സംസ്ഥാന കമ്മിറ്റി അംഗം ശിഖിൽ ശിവരാമൻ, ബാബു മണമേൽ, സത്യൻ എടപ്പുള്ളി എന്നിവർ സംസാരിച്ചു. അഖിലേഷ് പണ്ടാരപ്പറമ്പിൽ, ടി. എം. അജിദാസ്, കെ. സി. ചാരുകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *