നന്ദനം വയോജന ക്ലബ്ബിന്റെ ഓണാഘോഷം വർണാഭമായി

ചാലക്കുടി: സിത്താര നഗറിലെ കമ്മ്യൂണിറ്റി ഹാളിൽ നന്ദനം വയോജന ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡന്റ് അയ്യപ്പൻ കുന്നേക്കാട്ടുകര അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് കൗൺസിലർ അഡ്വ. അനഘ ജി. വിഷ്ണുപ്രിയ ഉദ്ഘാടനം ചെയ്തു.
മുൻ കൗൺസിലർ ഫ്രാൻസിസ് പാണേക്കാടൻ, ക്ലബ്ബ് സെക്രട്ടറി സുബ്രഹ്മണ്യൻ വേലുപ്പിള്ളിൽ, വൈസ് പ്രസിഡന്റ് ജോസ് കൈതാരൻ, ട്രഷറർ കൃഷ്ണൻ മുള്ളോളി, ഷാജഹാൻ വലിയകത്ത്, കുര്യാക്കോസ് പരിയപ്പിനാൽ, പോൾസൺ അക്കരക്കാരൻ, മണി കുഞ്ഞിറ്റി, ബിന്ദു പ്രിൻസി, സതീശൻ വെട്ടിയാട്ടിൽ, ജോയ് വി.സി. എന്നിവർ പ്രസംഗിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും സംഗീത, കലാ, കായിക പ്രകടനങ്ങൾ അരങ്ങേറി. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി. വയോജനങ്ങളും കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്ത ആഘോഷം സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും ഓണക്കാല സന്ദേശമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *