കൊച്ചി: കൊച്ചിയിൽ കട കത്തിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന 15കാരൻ മരിച്ച നിലയിൽ. ആരക്കുന്ന സ്വദേശിയായ വിദ്യാർത്ഥിയാണ് വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരമറ്റത്ത് കഴിഞ്ഞ വ്യാഴാഴ്ച സ്പെയർ പാർട്സ് കട കത്തിച്ചത് 15കാരനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കട കത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടപടി തുടങ്ങി. പൊലീസ് അന്വേഷണം തുടങ്ങിയ അന്ന് മുതൽ 15കാരനെ കാണാതായിരുന്നു
കൊച്ചിയിൽ സ്പെയർ പാർട്സ് കട കത്തിച്ച കേസ്; പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന 15കാരനെ മരിച്ച നിലയിൽ കണ്ടെത്തി





