ചാലക്കുടി: നടുമുറ്റം സാംസ്കാരിക വേദി, വെസ്റ്റ് ചാലക്കുടി എൻ.എസ്.എസ്. കരയോഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘പൊന്നോണ സന്ധ്യ’ നഗരസഭ വൈസ് ചെയർപേഴ്സൻ കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. പ്രസിഡന്റ് പി. രഘുനന്ദൻ അധ്യക്ഷത വഹിച്ചു.
ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ദർശനങ്ങളെ ആസ്പദമാക്കി രചിച്ച ‘സ്വപ്നങ്ങളുടെ സായൂജ്യം’ എന്ന കവിതാസമാഹാരത്തിന്റെ എഡിറ്റർ ഡോ. ബി. ലൂവീസിനെ പുരസ്കാരം നൽകി ആദരിച്ചു.
തുടർന്ന് നടുമുറ്റം നാദധാരയും എൻ.എസ്.എസും സംയുക്തമായി അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.
നടുമുറ്റം സാംസ്കാരിക വേദി പ്രസിഡന്റ് ടി.പി. രാജൻ, ചെയർമാൻ വിൽസൻ മേച്ചേരി, പ്രോഗ്രാം കൺവീനർ ജോസ് പോൾ തച്ചുപറമ്പിൽ, കൗൺസിലർ രാമൻ തട്ടായത്ത്, സെക്രട്ടറി ടി.ജെ. ആസാദ്, കവി വാസുദേവൻ പനമ്പിള്ളി, കരയോഗം സെക്രട്ടറി രാധാകൃഷ്ണൻ പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു.
ന്യൂസ്ഡെസ്‌ക് കേരളടൈംസ്.




