ശുചിത്വം സേവനത്തിന്റെ ഭാഗമാക്കണം;വ്യാസ വിദ്യാനികേതനിൽ ബോധവൽക്കരണ സെമിനാർ

ചാലക്കുടി: ശുചിത്വം വ്യക്തിയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്ന സന്ദേശവുമായി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ശുചിത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ചാലക്കുടി നഗരസഭയുടെ നേതൃത്വത്തിൽ സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി “ശുചിത്വമാണ് സേവനം” എന്ന ആശയം മുൻനിർത്തിയായിരുന്നു പരിപാടി.
സ്കൂൾ പ്രിൻസിപ്പൽ പി.ജി. ദിലീപ് അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 ദിജി രാംദാസ് മുഖ്യാതിഥിയായി. ശുചിത്വത്തിന്റെ പ്രാധാന്യം, മാലിന്യസംസ്‌കരണം, മാലിന്യനിർമാർജനം എന്നിവ സംബന്ധിച്ച് അവർ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നയിച്ചു.
സ്കൂൾ മാനേജർ യു. പ്രഭാകരൻ,
വൈസ് പ്രിൻസിപ്പൽ ടി.ആർ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
ശുചിത്വ മിഷൻ യുവ പ്രൊഫഷണൽ റെനി, നഗരസഭ ശുചിത്വ മിഷൻ എം.ഐ.എസ്. ഓപ്പറേറ്റർ രേഖ, ഹരിത മിത്രം നഗരസഭ കോ-ഓർഡിനേറ്റർ ആര്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
“SHS @ Vyasa 2026” എന്ന ആശയത്തിൽ വിദ്യാർത്ഥികൾ ശുചിത്വ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലി വിവിധ ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായി. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളെയും അധ്യാപകരെയും പൊതുസമൂഹത്തെയും ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും ശുചിത്വബോധം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

ന്യൂസ് ഡെസ്ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *