ലഹരിക്കെതിരെ മെഗാ വാക്കത്തോണുമായി മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ

ചാലക്കുടി: ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘തുഫാൻ’ ലഹരിവിമുക്ത ക്യാമ്പയിന്റെ ഭാഗമായി മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ വി.ജെ. ജോജി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഇൻചാർജ് ടി.എം. ദിവ്യ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ധന്യചന്ദ്രൻ, ദീപ മോഹൻദാസ്, പി.എസ്. സജന, ഡോ. ഗ്ലാഡി പോൾ, ഡോ. കെ.സി. നീന, അംബിളികുമാരി, ജിഷ പി. നമ്പൂതിരി, ജോത്സന തോമസ്, കെ.ടി. ഷംന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വാക്കത്തോണിന് ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞയും ഒപ്പ് ശേഖരണവും നടത്തി. ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർഥികളെയും പൊതുസമൂഹത്തെയും പങ്കാളികളാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *