നോർത്ത് പറവൂർ : വലിയ പല്ലംതുരുത്ത് സെൻ്റ് മേരീസ് സ്‌കൂളിൽ കേരഫെസ്റ്റ് എക്സിബിഷൻ നടത്തി. തെങ്ങിൽ നിന്നുള്ള ഉല്പന്നങ്ങൾ കൊണ്ട് അധ്യാപകരുടെയും മാതാപിതാക്കളുടെയും പരിശീലനത്തിലൂടെ കുട്ടികൾ തയ്യാറാക്കിയ കരകൗശല വസ്തുക്കൾ കാഴ്ചക്കാരിൽ അത്ഭുതം ഉളവാക്കുന്നവയായിരുന്നു..
ചിറ്റാറ്റുകര പഞ്ചായത്ത് കൃഷി ഓഫീസർ നീതു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെൻ്റ് മേരീസ് പള്ളിവികാരി ഫാ. ജോൺ വട്ടത്തറ അധ്യക്ഷനായി. സ്‌കൂൾ മാനേജർ സിസ്റ്റർ വന്ദന, പി.ടി എ പ്രസിഡൻ്റ് ദീപ്‌തി എന്നിവർ സംസാരിച്ചു. ഹെഡ് മിസ് ട്രസ് സിസ്റ്റർ റീജ സ്വാഗതവും ധന്യ ലിബിൻ നന്ദിയും പറഞ്ഞു.
ന്യൂസ് ഡെസ്ക് കേരളടൈംസ്.




