കാസർകോട് വികസന പാക്കേജിൽ 21.76 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് ഭരണാനുമതി; ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടും.

കാസർകോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ റോഡ് ഗതാഗത സൗകര്യങ്ങൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിനും സുരക്ഷിതമായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമായി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ആകെ 21.76 കോടി രൂപയുടെ ഏഴ് റോഡ് വികസന പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമായി.

സെപ്റ്റംബർ 25-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല എംപവേർഡ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പദ്ധതികൾക്ക് പ്രാഥമിക അനുമതി ലഭിച്ചത്. തുടർന്ന് സെപ്റ്റംബർ 28-ന് ജില്ലാ കലക്ടർ ശ്രീധന്യ സുരേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന കാസർകോട് വികസന പാക്കേജിൻ്റെ ജില്ലാതല യോഗത്തിലാണ് പദ്ധതികൾക്ക് ഔദ്യോഗികമായി ഭരണാനുമതി നൽകിയത്. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു കുതിച്ചുചാട്ടമാകും ഈ പദ്ധതികളെന്ന് വിലയിരുത്തപ്പെടുന്നു.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *