പുഴയുടെ പാട്ടിൽ ചാലക്കുടി; ‘പാട്ടിന്റെ പുഴയോളങ്ങൾ’ ഒക്ടോബർ 3ന്

ചാലക്കുടി: ഓൾ ഇന്ത്യ റിവേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന ‘Riverhood Action Week’ ക്യാമ്പയിന്റെ ഭാഗമായി ചാലക്കുടിയിൽ ‘പാട്ടിന്റെ പുഴയോളങ്ങൾ’ സംഘടിപ്പിക്കും.
ലോക നദിദിനമായ സെപ്റ്റംബർ 27 മുതൽ കേരള നദീദിനമായ ഒക്ടോബർ 3 വരെയാണ് ക്യാമ്പയിൻ. ജലമൊഴുകുന്ന ചാലുകൾ എന്നതിലുപരി ജീവന്റെ നിലനിൽപ്പിന് അനിവാര്യമായ സജീവ സംവിധാനങ്ങളാണ് പുഴകളെന്ന സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. പുഴകളുടെ സൗന്ദര്യശാസ്ത്രപരവും പാരിസ്ഥിതികവും സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകളെ ആഘോഷിക്കുന്നതിനൊപ്പം പുഴസംരക്ഷണത്തിനായി നടക്കുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ക്യാമ്പയിന്റെ സമാപനദിനമായ ഒക്ടോബർ 3ന് വൈകിട്ട് 7ന് ചാലക്കുടി കലാഭവൻ മണി പാർക്കിലാണ് ‘പാട്ടിന്റെ പുഴയോളങ്ങൾ’ അരങ്ങേറുന്നത്. ചാലക്കുടി നഗരസഭ, പാട്ടുപുര ടീം, ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം, ജലജാഗ്രത സമിതി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഗാനങ്ങളിലൂടെ പുഴയെ ആഘോഷിക്കുന്ന പരിപാടിയിൽ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകരായ മോഹനൻ, ഉണ്ണികൃഷ്ണൻ, സുരേഷ് മുട്ടത്തി എന്നിവർ അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *