ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നു വരുന്ന പതിനഞ്ചാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെ എട്ടാം ദിവസത്തെ ചടങ്ങുകൾ ഭക്തിസാന്ദ്രമായി. രാവിലെ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷമാണ് യജ്ഞവേദിയിൽ ശ്രീമദ് ദേവീഭാഗവത പാരായണവും പ്രഭാഷണവും ആരംഭിച്ചത്.
എട്ടാം ദിനത്തിൽ
ദാനധർമ്മ ഫലം മുതൽ ഗായത്രീ സ്തോത്രം വരെയുള്ള ഭാഗങ്ങളാണ് യജ്ഞവേദിയിൽ പാരായണം ചെയ്തത്. തുടർന്ന്.
കുത്തുവിളക്ക്, മുത്തുക്കുട, അഷ്ടമാംഗല്യം, താലം, വാദ്യമേളം എന്നിവയുടെ അകമ്പടിയോടുകൂടി മഹാലക്ഷ്മിയെ എഴുന്നള്ളിച്ച് യജ്ഞശാലയിൽ എത്തി ലക്ഷ്മി കല്ല്യാണം വിവാഹം നടത്തി. സ്വയംവര അർച്ചന, പുതിയ പുടവ പൂജ,തിരുവാതിരക്കളി, വിവാഹസദ്യ,പാരായണം, പ്രഭാഷണം,കുമാരിപൂജ,സർവ്വദേവീ പൂജ എന്നി ചടങ്ങുകൾ നടന്നു.
പെരുമ്പാവൂർ പട്ടിമറ്റം സി. ജെ. ആർ. പിള്ളയുടെ നേതൃത്വത്തിലാണ് യജ്ഞ പാരായണം നടക്കുന്നത്. നവാഹയജ്ഞ കമ്മിറ്റി പ്രസിഡന്റ് പി. ആർ. സുരേഷ് കുമാർ, സെക്രട്ടറി കൃഷ്ണകുമാർ കണ്ടേരി, ട്രഷറർ പി. വി. ഹരികൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
യജ്ഞത്തിന്റെ ഒമ്പതാം ദിവസമായ ഞായറാഴ്ച
ഗായത്രീ സഹസ്രനാമം മുതൽ ഗ്രന്ഥസമാപ്തി വരെയുളള ഭാഗങ്ങൾ പാരായണം ചെയ്യുകയെന്ന് സംഘാടകർ അറിയിച്ചു.
ഉത്രാളിക്കാവ് ദേവീക്ഷേത്രത്തിൽ ദേവിഭാഗവത നവാഹയജ്ഞത്തിന്റെ എട്ടാം ദിവസം ലക്ഷ്മി കല്യാണവും വിവിധ ചടങ്ങുകളും പൂർത്തിയായി.





