“എന്നെ സ്നേഹിക്കാൻ ആരും ഉണ്ടായിരുന്നില്ല. ആ ആൻ്റിയെ പോലെ ഒരു അമ്മ എനിക്ക് ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെ ആയിപ്പോകുമായിരുന്നില്ല”

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ 67 വയസ്സുള്ള മുത്തച്ഛനെ കൊലപ്പെടുത്താൻ പ്രായപൂർത്തിയാകാത്ത മൂന്ന് കൂട്ടുകാർക്ക് കൊട്ടേഷൻ നല്കി, ഓൺലൈൻ വീഡിയോയിലൂടെ കണ്ട് സംതൃപ്തി നേടിയ കൊച്ചുമകൾ പോലീസിനോട് പറഞ്ഞ വാചകമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

ഈ കേസിൻ്റെ വിചാരണയിലേക്കും വിശകലനത്തിലേക്കും പോകുന്നില്ല.
കാരണം കഴിഞ്ഞ മുപ്പതിലധികം വർഷങ്ങളായി മന:ശ്രീ മിഷൻ ഈ അപകടമാണ് കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ജനകീയ മന:ശാസ്ത്ര സാക്ഷരത പരിശീലനത്തിലൂടെ അഞ്ചു ലക്ഷം പേരെ പഠിപ്പിച്ചത്.

ഒരു ദിവസം കേരളത്തിൽ ഒരു കുട്ടി സ്വയം മരണത്തെ സ്വീകരിക്കുന്നു. അതായത് ഒരു വർഷം നാണൂറോളം കുട്ടികൾ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ആത്മഹത്യ ചെയ്യുന്നു. ഇത് മുൻ മുഖ്യമന്ത്രി പിണറായി വിജയന് ഒരു പഠനം റിപ്പോർട്ടായി സമർപ്പിച്ചത് മുൻ ഡിജിപി ശ്രീലേഖ ഐപിഎസ് ആണ്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു? എങ്ങനെ പരിഹാരം കണ്ടെത്താം? എന്നത് നമ്മുടെ ഭരണകൂടങ്ങൾക്ക് ഒരു പ്രശ്നമേയല്ല.
ഇവിടെയാണ് യഥാർത്ഥ പ്രശ്ന പരിഹാരത്തിനായി നമുക്ക് കഴിയിവുന്നത് നമ്മൾ ചെയ്യാൻ തീരുമാനിക്കേണ്ടത്.
ആ തീരുമാനമാണ് CTA PSYCHOLOGY COURSE.

“അണ്ണാൻ കുഞ്ഞും തന്നാലായത്!”


മൂന്ന് പതിറ്റാണ്ടിലധികമായി മന:ശ്രീ മിഷൻറെ CTA PSYCHOLOGY (ക്ളിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് സൈക്കോളജി) പഠനം ജനലക്ഷങ്ങളിലേക്ക് തുടരുകയാണ്. ഇപ്പോൾ തൃശ്ശൂർ ഒളരിക്കരയിൽ, മന:ശ്രീ മിഷൻ PHRCയിൽ
ഒരു വർഷം നീണ്ടുനിൽക്കുന്ന ക്ലിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചിട്ടുള്ള സാഹചര്യത്തിൽ സിടിഎയുടെ മുൻ പഠിതാവായ എൻറെ ചെറിയ അഭിപ്രായം നിങ്ങൾക്കായി സമർപ്പിക്കുന്നു.

1964ൽ ഇറങ്ങിയ പഴശ്ശിരാജ എന്ന മലയാള ചിത്രത്തിൽ വയലാറിൻറെ വരികൾക്ക് ആർ. കെ. ശേഖർ ഈണം പകർന്ന യേശുദാസ് പാടിയ ആ മഹത്തായ ഗാനം ഇങ്ങനെയാണ് ലോകം ശ്രവിച്ചത്. മനുഷ്യ ജീവിതത്തെ ഇത്രയധികം സമർത്ഥമായി നിർവചിച്ച ഒരു രചയിതാവ് വേറെയില്ല എന്നു തന്നെ പറയാം.

“ചൊട്ട മുതൽ ചുടല വരെ
ചുമടും താങ്ങി,
ദുഃഖത്തിൻ തണ്ണീർ പന്തലിൽ നിൽക്കുന്നവരെ..”

ജനനം മുതൽ മരണംവരെയെന്ന് കേവലമായ ഒരു വർണ്ണന മാത്രമല്ല,
ഈ മനോഹരമായ കവിത സങ്കീർണമായ ജീവിതത്തിൻറെ ഒരു പരിച്ഛേദം കൂടിയാണിത്. ഒരു നാടൻ ഭാഷ പ്രയോഗ്യമായ ‘ചൊട്ട മുതൽ ചുടല വരെ’ എന്നത് ക്ളിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് സൈക്കോളജി (CTA PSYCHOLOGY), എന്ന മനഃശാസ്ത്ര ശാഖ മുന്നോട്ടുവച്ച മുഴുവൻ ദർശനങ്ങളെയും
ഈ ഗാനം വിഴുങ്ങി കളഞ്ഞു. മനുഷ്യർ നേരിട്ട എല്ലാ ചരിത്ര പ്രതിസന്ധികളെയും ഈ ഗാനം സംബോധന ചെയ്യുന്നു. എങ്കിലും ഒരിക്കലും മരണം കൊണ്ട് അവസാനിക്കുന്നവയല്ല ജീവിതം എന്ന യാഥാർത്ഥ്യം.

ഇതാണ് സിടിഎ മനഃശാസ്ത്രം നമ്മളെ ഓർമ്മപ്പെടുത്തുന്നത്. മരണത്തിനു ശേഷവും കൈമാറ്റം ചെയ്യപ്പെടുന്ന വ്യക്തിഭാവങ്ങളുടെ ഏറ്റെടുക്കലുകൾ തലമുറകളിലേക്ക് അനുസ്യൂതം തുടരുന്നു എന്നതാണ് യാഥാർത്ഥ്യം. അതായത് ഒരു കുടുംബത്തിലെ മാതാപിതാക്കളിൽ നിന്ന് മക്കളിലൂടെ തലമുറകളിലേക്ക് പിന്തുടർന്നുപോരുന്ന പാരമ്പര്യ വാഹിനിയായ സ്വഭാവ സവിശേഷതകൾ, മാതാപിതാക്കളുടെ മരണശേഷം തുടർന്നു പോരുന്നു എന്നാണ് അർത്ഥം.
ഈ സവിശേഷ വ്യക്തിത്വ വിശകലനം സിടിഎ സൈക്കോളജിയിലൂടെ സാധ്യമാണ്. എൻറെ സ്വന്തം ജീവിതത്തിൽ ഈ ശാസ്ത്ര വിജ്ഞാനം വരുത്തിയ പരിവർത്തനം വളരെ വലുതായിരുന്നു. എൻറെ കാഴ്ചപ്പാടുകളെ അടിമുടി മാറ്റിമറിക്കുന്നതിൽ ഈ ശാസ്ത്രജ്ഞാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഒരു ദിവസം മലയാള നാട്ടിൽ ജീവിതം മടുത്ത് ആത്മഹത്യയ്ക്ക് തയ്യാറാകുന്നവർ മൂന്ന് ഡസൻ കഴിയുന്നു. അതായത് പ്രതിവർഷം 12,000 പേർ ശരാശരി ആത്മഹത്യ ചെയ്യുന്നു. ഇവിടെ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് പഠന വിധേയമാക്കേണ്ടതല്ലേ?
അത് സംഭവിക്കുന്നില്ല. പകരം ചില എളുപ്പവഴികളിൽ അഭയം തേടുന്നു.

ക്ലിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് സൈക്കോളജി അഥവാ CTA PSYCHOLOGY എന്നത് മനഃശ്രീ മിഷന്റെ സ്വന്തം രജിസ്ട്രേഡ് ബ്രാൻഡ് ആണ്. ഇത് മനുഷ്യ ജീവിതത്തിൽ ആവശ്യമായിരിക്കുന്ന സ്നേഹ പരിചരണങ്ങളും അതിൻറെ അഭാവത്തിൽ സംഭവിക്കുന്ന ദുരന്ത ചരിതങ്ങളും എത്രയോ മനോഹരമായി ഏതൊരു സാധാരണക്കാരനും മനസ്സിലാക്കുവാൻ കഴിയുന്ന വണ്ണം വ്യക്തമാക്കി നൽകുന്നു.

മനുഷ്യരുടെ ജീവിതവിജയ – പരാജയങ്ങളുടെ കാരണം കണ്ടെത്താൻ ശാസ്ത്രീയവും വിശ്വസനീയമായ വഴി സിടിഎ മനഃശാസ്ത്രം തന്നെയാണ്. ഈ ശാസ്ത്രം എല്ലാ വിഭാഗം ആളുകൾക്കും പഠിക്കാവുന്നതാണ് പ്രായഭേദമന്യേ ജാതി -മത-ലിംഗ-വിദ്യാഭ്യാസ വ്യത്യാസങ്ങൾ ഇല്ലാതെ സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും ഒരുപോലെ പഠിക്കാവുന്നതും പ്രയോജനപ്പെടുത്താവുന്നതുമായ അമൂല്യമായ വിജ്ഞാനമാണ്.

അടിസ്ഥാനപരമായി നമ്മൾ ജീവിതത്തിൽ നിലനിർത്തി പോരുന്ന ഭാഷാവിനിമയ രീതികളെ സിടിഎ മനഃശാസ്ത്രം ആഴത്തിൽ വിശകലനം ചെയ്യുന്നു. ഒരു ശിശുവിൻറെ ജനനവും വളർച്ചയും വികാസവുമായി ഭാഷയ്ക്കും ഭാഷാ വിനിമയത്തിനും എത്ര ആഴത്തിലുള്ള സ്വാധീനം ഉണ്ടെന്ന് ഈ ശാസ്ത്രം നമ്മളെ ബോധ്യപ്പെടുത്തുന്നു.
ഇത് നമ്മുടെ സാധാരണ ചിന്തകൾക്കും അപ്പുറം അസാധാരണമായ പലതും നമ്മളെ ബോധ്യപ്പെടുത്തുന്നു.

ഒരു ശിശുവിലൂടെ ആർജിതമായ ഭാഷയും ഭാഷാവിനിമയ രീതികളും എങ്ങനെയാണ് വ്യക്തിത്വം രൂപീകരിക്കുന്നതിനും വ്യക്തിബന്ധങ്ങളെ സ്വാധീനിക്കുന്നതിലും ഒരു വ്യക്തിയുടെ ജീവിതത്തിൻറെ സമസ്ത മേഖലകളിലും ആ വ്യക്തിയുടെ സ്വഭാവ ശീലങ്ങളെ നിലനിർത്തുന്നതിലും പങ്കുവഹിക്കുന്നത് എന്ന് കൃത്യമായി നമ്മളെ ബോധ്യപ്പെടുത്തുന്നു.

വളരെ ചെറുപ്പം മുതൽ പരന്ന വായനയുമായി ജീവിതത്തിൽ അരനൂറ്റാണ്ടോളം കടന്നുവന്ന എനിക്ക് എൻറെ ശൈശവം മുതൽ എന്നെ സ്വാധീനിച്ച ഞാൻ ഉപയോഗിക്കുന്ന ഭാഷയും ഭാഷാ വിനിമയ രീതികളും എന്നിൽ എങ്ങനെ രൂപപ്പെട്ടു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഇവിടെയാണ് ഒരു വ്യക്തിയിൽ മാറ്റം എന്നത് സാധ്യമാക്കേണ്ടത്.

നമ്മളിൽ ഉറച്ചു പോകുന്ന ഭാഷയും ഭാഷാ വിനിമയ രീതികളുമാണ് നമ്മളെ സൃഷ്ടിക്കുന്നത്. അതിൻറെ ദുരിതങ്ങളും ദുരന്തങ്ങളുമാണ് നമ്മുടെ ജീവിത യാഥാർത്ഥ്യങ്ങൾ അതിൽ ഒരു പരിവർത്തനം സാധ്യമാക്കണമെങ്കിൽ നമ്മൾ നമ്മളിലെ ഭാഷ വിനിമയ രീതിയിൽ ആഴത്തിൽ ഇടപെടേണ്ടതുണ്ട്.
ഈ മഹത്തായ സത്യം എന്നെ ബോധ്യപ്പെടുത്തിയതും എന്നിൽ ആഴത്തിലുള്ള പരിവർത്തനം സാധ്യമാക്കിയതും യഥാർത്ഥത്തിലുള്ള ജീവിതത്തിൻറെ സുഖവും സന്തോഷവും സമാധാനവും അനുഭവിക്കാൻ എന്നെ പ്രാപ്തമാക്കിയതും ഈ ശാസ്ത്രമാണ്.

ഇത്തരത്തിൽ സ്വയമേയുള്ള അന്വേഷണമാണ് നമ്മളെ തന്നെയുള്ള തിരിച്ചറിവിലേക്ക് നമ്മൾ എത്തുന്നത് നമ്മുടെ ഭാഷ വിനിമയങ്ങളെ കുറിച്ച് വ്യക്തമായ ധാരണയെ ലഭിക്കുന്നതോടെ നമ്മൾ ഏതാണെന്ന് മനസ്സിലാക്കപ്പെടുവാൻ ഇടയാകുന്നു ഈ സ്വയം തിരിച്ചറിയലാണ്
നമ്മൾ എന്ന വ്യക്തിത്വത്തെ കൂടുതൽ പ്രഭാപൂരിതമാക്കുന്നതിന് സഹായകരമാകുന്നത് അങ്ങനെ മികച്ച കുടുംബ സാമൂഹിക സാമുദായിക സാംസ്കാരിക വ്യക്തി ബന്ധങ്ങൾ രൂപപ്പെടുത്തുവാൻ നമുക്ക് കഴിയുന്നതാണ് അത് തീർച്ചയായും നമുക്ക് സന്തോഷവും സമാധാനവും ആരോഗ്യവും പ്രധാനം ചെയ്യും ഈ മനശാസ്ത്ര വിജ്ഞാനം പ്രധാനമായും വ്യക്തികളുടെ പ്രചോദന പ്രതികരണ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണ് വ്യക്തിയെ പരിഷ്കരിക്കുന്നതിൽ അല്ല മറിച്ച് പരിവർത്തന വിധേയമാക്കുന്നതിലാണ് ക്ലിനിക്കൽ ട്രാൻസാക്ഷൻ അനാലിസിസ് സൈക്കോളജിയുടെ പ്രായോഗിക പ്രവർത്തനങ്ങൾ ലക്ഷ്യമാക്കുന്നത്.

നമ്മുടെ കുടുംബങ്ങളിലെ പ്രതിസന്ധികളുടെയും പ്രധാനകാരണം ഒരാൾ പറയുന്നത് മറ്റൊരാൾക്ക് മനസ്സിലാകുന്നില്ല എന്നതാണ് ഈ മനസ്സിലാക്കൽ പ്രക്രിയയുടെ അടിസ്ഥാനം നമ്മുടെ തലച്ചോറിലെ ലൈബ്രറിയിൽ സൂക്ഷിച്ചുവച്ച വാക്കുകളുടെ വമ്പൻ ശേഖരണം ആണ് സഹായിക്കുന്നത് അതിനാലാണ് നമ്മൾ സംസാരമധ്യേ പ്രതികരണങ്ങൾ ആയി പറയേണ്ടി വരുന്നത് ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത് എന്ന് ഈ തിരുത്തൽ നമ്മുടെ ഭാഷാ വിനിമയങ്ങളിലെ വലിയ പരാജയമാണ് നമ്മളെ ബോധ്യപ്പെടുത്തുന്നത്

നമ്മുടെ ജനനം മുതൽ ഈ ഭാഷയും ഭാഷാ വിനിമയവും നമുക്ക് സമ്മാനിക്കുന്നത് നമ്മുടെ ചുറ്റുപാടുകളിൽ നമ്മുടെ മാതാപിതാക്കളും ബന്ധുജനങ്ങളും അടങ്ങുന്ന വലിയ ഒരു വിഭാഗമാണ് ഈ വാക്കുകൾ പ്രതിനിധാനം ചെയ്യുന്ന അർത്ഥങ്ങൾ പറയുന്നയാൾക്കും കേൾക്കുന്നു ആളിനും ഇടയിൽ സംഭവിക്കുന്ന വിടവാണ് മനസ്സിലാക്കൽ പ്രക്രിയയിലെ ഏറ്റവും വലിയ തടസ്സമായി നിലനിൽക്കുന്നത്.

അങ്ങനെ നമ്മുടെ ജീവിതത്തിലെ സന്തോഷകരമായ വാക്കുകളെ പുനർജീവിപ്പിക്കാൻ നമുക്ക് ഒരു മാർഗ്ഗം കണ്ടെത്തേണ്ടി വരുന്നു അല്ലെങ്കിൽ നമ്മൾ സങ്കടകരവും ദുരിത പൂർണവുമായ ഒരു ജീവിതത്തിന് സ്വയം വിധേയമായി മാറേണ്ടി വരും അവിടെ ഒരു സർഗാത്മക ജീവിതം ഇനിയെങ്കിലും സാധ്യമാക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ മുന്നിൽ ഉയർന്നുവരുന്ന വിസ്മയിപ്പിക്കുന്ന സാധ്യതയാണ് ക്ലിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് സൈക്കോളജി.

നമ്മുടെ ജീവിതത്തെ ഇത്ര ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന മറ്റൊരു ശാസ്ത്രീയ അന്വേഷണം വേറെയില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഈ ശാസ്ത്രം പഠിക്കുന്ന തോടുകൂടി നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ പരിവർത്തനങ്ങൾ സംഭവിക്കുന്നതിന് നമ്മൾ സാക്ഷിയാകേണ്ടി വരുന്നു.

ജീവിതത്തിലെ ഏറ്റവും മനോഹരമായ ഭാര്യഭർത്തൃ ബന്ധങ്ങളിൽ തകർച്ചകൾ നേരിടുന്നതിന്റെ അടിസ്ഥാന കാരണം വ്യക്തികൾ തമ്മിലുള്ള ഭാഷാ വിനിമയത്തിലെ പരാജയമാണ്. അതിമനോഹരമായ ഒരു ദാമ്പത്യ ജീവിതത്തിന് സ്വയം തയ്യാറായി വിവാഹിതരാകുന്നവർ എന്തുകൊണ്ടാണ് അവരുടെ ജീവിതം സംഘർഷങ്ങളുടേയും സന്താപങ്ങളുടേയും കേളീരംഗമാക്കുന്നത്? എന്ന കാര്യം അവർ ഒരിക്കലും തിരിച്ചറിയുന്നില്ല.
അത്തരത്തിൽ ഒരു തിരിച്ചറിവ് ദമ്പതിമാർക്ക് നൽകാൻ കഴിയാത്ത വണ്ണം അവരുടെ മസ്തിഷ്ക ഘടന ദുർബലമായ ന്യൂറോ പാത്തുവേകൾ കൊണ്ട് നിറഞ്ഞതാണ്.

ഒരു വർഷം വിവാഹിതരാകുന്നവരിൽ ഒരു ലക്ഷം പേർ വിവാഹമോചനത്തിനായി കോടതികളെ സമീപിക്കുന്ന ഒരു നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് അവിടെ ഭാര്യഭർത്തൃ ബന്ധങ്ങൾ ഏറ്റവും സുന്ദരമാക്കാൻ ക്ളിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് സൈക്കോളജി നമ്മളെ സഹായിക്കുന്നത്.

നമ്മുടെ ദാമ്പത്യ ജീവിതത്തിൽ നമ്മുടെ മക്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സന്ദേശം ആയിരിക്കണം നമ്മുടെ ജീവിതം.

എന്നാൽ പലപ്പോഴും മാതാപിതാക്കളായ നമുക്ക് അതിനെ കഴിയാറില്ല. ആ തെറ്റ് നമ്മൾ ഒരിക്കലും സമ്മതിക്കാറുമില്ല.
അത് തിരുത്തി ജീവിതം മനോഹരമാക്കാൻ നമ്മൾ ഒരു വഴി തേടാറുമില്ല. നമ്മുടെ ജീവിതത്തിൽ ഇങ്ങനെയൊരു കാര്യത്തിന് നമ്മൾ യാതൊരു പ്രാധാന്യവും നൽകാറില്ല.

ഒരുപക്ഷേ അതിന് നമുക്ക് കഴിയാതെ പോകുന്നതാവണം. നമ്മളിൽ അത്തരം ചിന്തകൾ വളർന്നു വരാത്തതിന്റെ കാര്യം എന്തെന്ന് പോലും നമ്മൾ അന്വേഷിക്കാറില്ല. ഇത്തരത്തിൽ സ്വയമേയുള്ള ഒരു അന്വേഷണം നമുക്ക് നടത്താൻ കഴിയാത്തതിന്റെ ഏക തടസ്സം നമ്മൾ തന്നെയാണ് എന്ന സത്യം പോലും നമ്മൾ തിരിച്ചറിയുന്നില്ല. പകരം അതിൻറെ എല്ലാം ഉത്തരവാദിത്വവും മക്കൾക്ക് നല്കി, അവരെ കുറ്റവാളികളായി നമ്മൾ പ്രതിഷ്ഠിക്കാറാണ് പതിവ്.

അതിലൂടെ വളരെ തന്ത്രപൂർവ്വം നമ്മുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് നമ്മൾ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അതിൻറെ പ്രത്യക്ഷ മഹാദുരന്തങ്ങളിൽ ഒന്നാണ് ആലപ്പുഴ ജില്ലയിൽ കരുവാറ്റയിൽ 13 വയസ്സുകാരി സ്വന്തം മുത്തശ്ശനെ കൊട്ടേഷൻ നൽകി കശാപ്പ് ചെയ്തതിന്റെ പിന്നിലെ പ്രേരണ.

ഇതിനോട് സമാനമായതോ ഏറ്റക്കുറച്ചിലുകൾ ഉള്ളതോ ആയ നിലയിൽ നമ്മുടെ മക്കളും അവരുടെ ജീവിതത്തിൽ പ്രവർത്തിക്കുന്ന രീതികൾ നമ്മൾ തിരിച്ചറിയാതെ പോകുന്നതാണ്. അത് ഒരു ദുരന്തമായി മാറുമ്പോൾ മാത്രമേ നമ്മൾ തിരിച്ചറിയൂ. അപ്പോഴും യഥാർത്ഥ കാരണം നമ്മൾ മനസ്സിലാക്കുന്നില്ല. അതാണ് നമ്മുടെ മഹാ ദുരന്തം.
ഈ തിരിച്ചറിവ് നമുക്ക് സമ്മാനിക്കുന്നതിൽ ക്ലിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് സൈക്കോളജി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.

നമ്മുടെ ജീവിതത്തെ, നമുക്ക് ജനിച്ച നമ്മുടെ മക്കളുടെ ജീവിത വിജയത്തിനായി, അവരുടെ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിനായി രൂപപ്പെടുത്താൻ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല? എന്നത് ഒരു ആത്മപരിശോധന ചെയ്യാൻ നമ്മൾ തയ്യാറാകാത്തതിന്റെ കാരണം ആ വിഷയത്തിൽ നമുക്ക് ഉള്ള അജ്ഞത മൂലമാണ്. ജീവിതത്തിലെ അറിവില്ലായ്മയുടെ പ്രതിഭാസമായി എത്തുന്ന സംഘർഷങ്ങളും ദുരിതങ്ങളും ദുഃഖങ്ങളും സാമ്പത്തിക ദാരിദ്ര്യങ്ങളും രോഗങ്ങളും കുടുംബങ്ങളിൽ കലാപമായി എത്തുന്നത് നമ്മുടെ കാലക്കേട് ആണെന്നും, വിധിയാണെന്നും, ജന്മദോഷം ആണെന്നും, സ്ഥലദോഷം ആണെന്നും, സർപ്പ ദോഷം ആണെന്നും, വിശ്വസിച്ച് ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ ഒരിക്കലും തയ്യാറാകാത്ത മാനസികാവസ്ഥയിലേക്ക് നമ്മളെ നയിക്കുന്നത് അത്തരത്തിൽ ഒരു മാറ്റം നമുക്ക് സാധ്യമാക്കാൻ കഴിയില്ല എന്ന പരമ്പരാഗത വിശ്വാസം കൊണ്ട് മാത്രമാണ്.

അവിടെയാണ് ക്ലിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് സൈക്കോളജി എന്ന മഹത്തായ മനഃശാസ്ത്ര വിജ്ഞാനം നമ്മളെ അതിന് പ്രാപ്തരാക്കുന്നത്.
ഇവിടെ നമ്മൾ നേടുന്ന തിരിച്ചറിവുകൾ നമ്മുടെ സ്വയം പരിവർത്തനത്തിനും നമ്മുടെ തലമുറകളുടെ ജീവിതത്തിലേക്ക് പകർന്നു നൽകുന്നതിനും സഹായകരമാണ്. അതായത് തുടക്കത്തിലെ കവിതയിൽ പറയുന്ന പോലെ ചുടലയിൽ അവസാനിക്കുന്നില്ല. കുഴിമാടത്തിലെ, ആറടി മണ്ണിൽ നമ്മൾ ലയിച്ചുചേരുമ്പോൾ നമ്മൾ പകർന്നു നൽകിയ ജീവിതം നമ്മുടെ മക്കളിലൂടെ നൂറ്റാണ്ടുകളോളം നിലനിർത്തുകയാണ് നമ്മൾ ചെയ്യുന്നത്.
ഈ സത്യം തിരിച്ചറിയാത്തതിനാലാണ് തെറ്റായ ഒരു വഴിയിൽ യാത്ര ചെയ്യുമ്പോഴും അത് തിരുത്താൻ നമ്മൾ തയ്യാറാവാതെ യാത്ര തുടരുന്നതിന്റെ യഥാർത്ഥ കാരണം.

ഇവിടെയാണ് നമ്മൾ ഓരോരുത്തരും ജീവിതത്തെ മാസ്മരിക ഇതിഹാസത്തിലേക്ക് ചരിത്രപരമായി നയിക്കുന്നതിനായി സി ടി എ മനഃശാസ്ത്രം പഠിക്കേണ്ടതിന്‍റെ ആവശ്യകത.
ഞാൻ സി ടി എ മനഃശാസ്ത്രം പഠിച്ചു. നിങ്ങൾക്കും മനഃശാസ്ത്രം പഠിക്കാം. ജീവിതവിജയത്തിനായി ഒരു നല്ല ജീവിത മാതൃക നമുക്ക് സ്വന്തമാക്കാം. നമ്മുടെ മക്കൾക്ക് അവർ ആഗ്രഹിക്കുന്ന നല്ല മാതാപിതാക്കളായി മാറാം. ഒരു നല്ല മനുഷ്യനായി ജീവിക്കാൻ ഈ ഭൂമിയിലെ മഹത്തായ ഒരു വഴിയിൽ ഒത്തുചേരാം. വരിക സഹജരേ… ആനന്ദകരമായി ജീവിക്കാൻ നിങ്ങൾക്കായി ഒരു മന: ശാസ്ത്ര പഠന പദ്ധതി.
ഏവർക്കും സ്നേഹത്തോടെ സ്വാഗതം.
നിങ്ങളുടെ സ്വന്തം അനിൽജീ.

ക്ളിനിക്കൽ ട്രാൻസാക്ഷണൽ അനാലിസിസ് സൈക്കോളജി ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്.

അഞ്ച് ലക്ഷത്തോളം പേരെ CTA PSYCHOLOGY പഠിപ്പിച്ച,
CTA മാസ്റ്റർ അനലിസ്റ്റും പ്രായോഗിക മന:ശാസ്ത്രജ്ഞനുമായ ഡോ റഹിം ആപ്പാഞ്ചിറ നയിക്കുന്ന ക്ലാസ്സുകൾ.

എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് നാലു മണിവരെയാണ് ക്ളാസ്സ്.
അടുത്ത ക്ളാസ്സ് 2026 സെപ്റ്റംബർ 27
ഞായറാഴ്ച രാവിലെ 9.30ന്

തൃശ്ശൂർ ഒളരിക്കരയിൽ പൗണ്ട് റോഡിൽ
മന:ശ്രീ മിഷൻ PHRC യിൽ.
വിളിക്കുക: 9961774447

Leave a Reply

Your email address will not be published. Required fields are marked *