എസ് എസ് എൽസി, പ്ളസ് ടു പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികളെ സമൂഹത്തിൻെറ മുഖ്യധാരയിൽ എത്തിക്കുന്നതിനായി വിദഗ്ധരായ അധ്യാപകരകൊണ്ട് ക്ളാസ് നൽകി പരീക്ഷകളിൽ പങ്കെടുപ്പിച്ച് വിജയിപ്പിക്കുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതിയായ പോപ്പ് (ഹെൽപ്പിങ്ങ് അദേഴ്സ് ടു പ്രൊമോട്ട് എജ്യുക്കേഷൻ) പദ്ധതിയിേക്കുള്ള ഈ വർഷത്തെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നു. പഠനം തികച്ചും സൌജന്യമായിരിക്കും.
തൃശൂർ സിറ്റി ജില്ലയിൽ കഴിഞ്ഞ വർഷം 79 കുട്ടികളെ പഠിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ചതിൽ 42 പേർ വിജയം കരസ്ഥമാക്കിയിരുന്നു.
പത്തിലും പ്ളസ്ടുവിലും പരാജയപ്പെടുന്ന കുട്ടികൾ പലപ്പോഴും ശ്രദ്ധയോ പരിഗണനയോ കിട്ടാതെ ഒറ്റപ്പെട്ടും വഴിതെറ്റിയും പോകാറുണ്ടെന്ന അനുഭവത്തിൽ നിന്നാണ് ഹോപ്പ് പദ്ധതിക്ക് രൂപം കൊടുത്തത്.
22 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഹോപ്പിലേക്ക് പ്രവേശനത്തിനായി അപേക്ഷക്കാം.
വിദ്യാർത്ഥികൾക്ക് ബസ് കൺസഷൻ ഉണ്ടായിരിക്കുന്നതാണ്.
തൃശൂർ സിറ്റി ജില്ലയിലെ ഹോപ്പ് പദ്ധതിയിലേക്ക് ബന്ധപ്പെടേണ്ട നമ്പർ 9074821805, 8075127025




