കിഴക്കമ്പലം: ട്വന്റി20 മാളിയേക്കമോളം സമ്മേളനവും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു.
ട്വന്റി20 സംസ്ഥാന ചെയർമാൻ ബോബി എം. ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് വി. എ. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം പി. പി. സനകൻ, പഞ്ചായത്ത് മെമ്പർ രാധാമണി ധരണീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. എ. അസ്മ, ഷീബ ജോർജ്, ജെനീഷ് കാച്ചപ്പിള്ളി, കുര്യൻ ജേക്കബ്, ഷൈജു ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അഡ്വ. ബേബി എബ്രഹാം ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികൾക്ക് ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു.
ന്യൂസ്ഡെസ്ക് കേരളടൈംസ്.





