ട്വന്റി20 സമ്മേളനവും ഓണാഘോഷവും അവാർഡ് ദാനവും

കിഴക്കമ്പലം : ട്വൻ്റി 20 വിലങ്ങ് വാർഡ് സമ്മേളനവും ഓണാഘോഷവും ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി . ട്വൻ്റി20 സംസ്ഥാന ചെയർമാൻ ബോബി .എം . ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു . സംസ്ഥാന പ്രസിഡൻ്റ് സാബു എം ജേക്കബ് മുഖ്യ സന്ദേശം നല്കി. പ്രസിഡൻ്റ് ലാലൻ മാത്യൂസ് യോഗത്തിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളിപോൾ , നിയോജക മണ്ഡലം ജന. സെക്രട്ടറി ജിൻ്റോ ജോർജ്, പഞ്ചായത്ത് മെമ്പർ അമ്പിളി വിജിൽ, പി.കെ സനീഷ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മറിയാമ്മ ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രസീല എൽദോ മെമ്പർമാരായ ദീപ ജേക്കബ്, ഷീബ ജോർജ്, രാധാമണി ധരണീന്ദ്രൻ , ജിബി മത്തായി, ജിൻസി ബിജു, ലിൻ്റ ആൻ്റണി, ബിനി ബിജു, മേരി ഏലിയാസ്, എം എം റഹിം
എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *