മികച്ച, പ്രതിഭാധനനായ, സമർപ്പണചൈതന്യവും തൻമയീഭാവവും ഒത്തുചേർന്ന വൈദ്യകുലോത്തമനായിരുന്നു പശ്ചിമ ബംഗാളിലെ ഡോക്ടർ ബിദ്ഹാൻ ചന്ദ്ര റായി. ഇദ്ദേഹം പിന്നീട് ബംഗാളിൻ്റെ രണ്ടാം മുഖ്യമന്ത്രിയുമായി. ഈ മാന്യദേഹത്തിൻ്റെ സ്മരണ ശാശ്വതമാക്കാൻ 1991 ൽ ഇന്ത്യാ ഗവൺമ്മെൻ്റ്, ഡോക്ടറുടെ, തികച്ചും ആകസ്മികമായി ഒരേദിനമായി സംഭവിച്ച ജൂലൈ ഒന്നിനെ, ഡോക്ടേഷ് ഡേയായി പ്രഖ്യാപിച്ചു. ക്യൂറീ ദമ്പതിമാരേപ്പോലെ സ്വന്തവും സ്വത്വവും മറന്ന് പരീക്ഷണ നിരീക്ഷണശാലകളിൽ യാഗബലിദാനമായിത്തീർന്ന എത്രയോ മഹത്തുക്കളുടെ ഇന്നലകളാണ് ഇന്ന് നമുക്ക് സൗഖ്യവും സ്വാന്തനവും തരുന്ന വൈദ്യശാസ്ത്ര രംഗം.ഡോക്ടർ പദവി ഒരു തൊഴിൽമാത്രമല്ല. ഇതൊരു ഉൾ വിളിയാണ്. അറിവ്, രോഗിയുടെ വേദനയും ആകാംക്ഷയും തൻ്റേതായി കരുതുന്ന ആൾ, മറ്റൊരാളുടെ പ്രതീക്ഷയും പ്രത്യാശയും ഏറ്റെടുക്കാനുള്ള കഴിവും സന്നദ്ധതയും ധൈര്യവും എല്ലാം സമ്മിക്കായി ചേർന്ന് രൂപപ്പെടുന്ന ഒരു ആത്മവത്തയാണ് ജനം ഈശ്വരതുല്യം കാണുന്ന ഭിഷഗ്വരൻ. ഉരുവാകുംമുതൽ ഉടലുവീഴുവോളം നമുക്കാശ്രയിക്കാനുള്ള എല്ലാ അപ്പോത്തിക്കരിമാർക്കും പ്രണാമം; ഈ ദിനത്തിൻ കൃതജ്ഞതാനിർഭര ആശംസകളും.





