പെരിങ്ങൽക്കുത്ത് ഗവൺമെന്റ് എൽ. പി. സ്കൂളിൽ കാട്ടാനകളുടെ അക്രമണം. സ്കൂളിലെ പാചകപ്പുര ആനകൾ തകർത്തു. വ്യാഴാഴ്ച പുലർച്ചെ സ്കൂളിന്റെ അടുക്കളയുടെ ജനൽ തകർത്ത ആനകൾ ഗ്യാസ് അടുപ്പ്, പാത്രങ്ങൾ അടക്കമുള്ള സാധനങ്ങൾ എല്ലാം നശിപ്പിച്ചു. നേരത്തെ സ്കൂളിന് ചുറ്റും സൗരോർജ്ജ വേലി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ സൗരോർജ്ജ വേലി ഉപയോഗ ശൂന്യമായി തകർന്ന് കിടക്കുകയാണ്.
പെരിങ്ങൽക്കുത്ത് സ്കൂളിൽ കാട്ടാന അക്രമണം.




