വെട്ടിക്കുഴിയിൽ കെണിയിൽപ്പെട്ട പുലിയെ പറമ്പിക്കുളം വനത്തിൽ തുറന്നുവിട്ടു

​ചാലക്കുടി: ചാലക്കുടി ഡിവിഷന് കീഴിലെ വെട്ടിക്കുഴിയിൽ വനപാലകർ സ്ഥാപിച്ച കൂട്ടിനുള്ളിൽ കുടുങ്ങിയ പുലിയെ പറമ്പിക്കുളം ടൈഗർ റിസർവിലേക്ക് മാറ്റി. വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ വിദഗ്ധ വൈദ്യപരിശോധനകൾ പൂർത്തിയാക്കി ആരോഗ്യം ഉറപ്പുവരുത്തിയ ശേഷമാണ് പുലിയെ പറമ്പിക്കുളത്തിലെ ബഫർ സോൺ മേഖലയിൽ തുറന്നുവിട്ടത്.
​ജനവാസ മേഖലയിൽ ഭീതി വിതച്ചിരുന്ന പുലി കെണിയിലായത് പ്രദേശവാസികൾക്ക് ആശ്വാസമായി. വനപാലകരുടെ പട്രോളിംഗും നിരീക്ഷണവും മേഖലയിൽ തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *