മിൽമയുടെ ഏറ്റവും നല്ല ഉപഭോക്താവായ ഗുരുവായൂർ ദേവസ്വത്തിന് മിൽമ എറണാകുളം മേഖല യൂണിയൻ ഭക്തജനങ്ങൾക്ക് വിശ്രമിക്കുവാനായി 15 സ്റ്റിൽ ബെഞ്ചുകൾ വഴിപാടായി സമർപ്പിച്ചു.

ദേവസ്വം ചെയർമാൻ ശ്രീ എ വി ഗോപിനാഥ് അവർകളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ശ്രീ സി എൻ വത്സലൻ പിള്ളയുടെ കയ്യിൽ നിന്നും ബഹുമാന്യ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ ബെഞ്ചുകൾ ഏറ്റുവാങ്ങി. മിൽമ മേഖലാ യൂണിയൻ ഭരണസമിതി അംഗങ്ങളായ താര ഉണ്ണികൃഷ്ണൻ,ടി എൻ സത്യൻ, ഷാജു വെളിയൻ, മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ പുറുവക്കാട്ട്, ഡയറി മാനേജർ സി സജിത്ത് എന്നിവരും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീമതി ഷിഖ സുരേന്ദ്രൻ (IAS) ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, മനോജ് ബി നായർ, കെ എസ് ബാലഗോപാൽ എന്നിവരും സന്നിദ്ധരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *