സംസ്ഥാനത്ത് സ്വർണവിലയിൽ കുതിച്ചുചാട്ടം. ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് വർധിച്ചത്.

കൊച്ചി: ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,05,560 രൂപയായി ഉയർന്നു.
​അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 13,195 രൂപയായി ഉയർന്നു.
​ ഇന്നലെ രാവിലെ ഗ്രാമിന് 25 രൂപയും, വൈകീട്ടോടെ വീണ്ടും 105 രൂപയും വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിപണി ഞെട്ടിച്ചുകൊണ്ട് വീണ്ടും വില ഉയർന്നത്.
​വിവാഹ സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിൽ സ്വർണവിലയിലുണ്ടാകുന്ന ഈ അനിയന്ത്രിതമായ കുതിപ്പ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാവുകയാണ്. പണിക്കൂലിയും ജി.എസ്.ടിയും കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണം കൈകളിൽ എത്തുമ്പോഴേക്കും തുക ഇനിയും ഉയരും. വരും ദിവസങ്ങളിലും വിപണിയിൽ അസ്ഥിരത തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *