പുത്തൂർ: പുത്തൂർ നമ്പ്യാർ റോഡിലെ സെൻ്റ് ജോൺസ് കോൺവെൻ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കി കെ. രാജൻ എം.എൽ.എ. സ്കൂളിലെ കുട്ടികൾക്കായി 20 പുതിയ ബെഞ്ചുകളാണ് അദ്ദേഹം വിതരണം ചെയ്തത്. എം.എൽ.എ ഫണ്ട് വിനിയോഗിച്ചാണ് ബെഞ്ചുകൾ തയ്യാറാക്കി നൽകിയത്.
തൻ്റെ പത്തുവർഷത്തെ ജനപ്രതിനിധി ജീവിതത്തിനിടയിൽ നിരന്തരം സന്ദർശിക്കാറുള്ള വിദ്യാലയമാണിതെന്ന് അദ്ദേഹം ഓർമ്മിച്ചു. സ്കൂളിലെ ഭൗതികസാഹചര്യങ്ങളുടെ കുറവ് കുട്ടികൾ നേരിട്ട് പങ്കുവെച്ചപ്പോഴാണ് ഈ കരുതലിന് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
”ഞാൻ എം.എൽ.എയായ 10 വർഷക്കാലമായി ഈ വഴി കടന്നുപോകുമ്പോൾ ഇവിടെ കയറാറുണ്ട്. ‘ഞങ്ങളുടെ സ്കൂളിൽ മാത്രം ആവശ്യത്തിന് ബെഞ്ചുകളില്ല’ എന്ന കുട്ടികളുടെ സങ്കടം കേട്ടപ്പോഴാണ് ഇതിനായി മുൻകൈയെടുത്തത്. സ്കൂളിന് സ്വന്തമായി ഫണ്ടില്ലാത്ത സാഹചര്യത്തിലാണ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഇവ തയ്യാറാക്കി നൽകിയത്. വ്യക്തിപരമായി ചെയ്യാൻ സാധിക്കുന്ന ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ പ്രയാസമൊന്നുമില്ല. ഈ സ്കൂളിലെ പ്രിയപ്പെട്ട കുട്ടികൾക്ക് ഇത് ഉപകാരപ്പെടുന്നു എന്നതിൽ വലിയ സന്തോഷമുണ്ട്.”വിദ്യാർത്ഥികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വരുംദിവസങ്ങളിലും മുൻഗണന നൽകുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.
ലിബിയ (പഞ്ചായത്ത് മെമ്പർ)
പി.എസ്. അഖിൽ (ബ്ലോക്ക് മെമ്പർ)
ഫാ. ജോജു പനയ്ക്കൽ (പുത്തൂർ പള്ളി വികാരി)
സിസ്റ്റർ മെയ്സി
സിസ്റ്റർ മാർ ജോസ് പാഴപ്പിള്ളി
അധ്യാപകരും സ്കൂൾ മാനേജ്‌മെൻ്റ് പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്തു.
സെന്റ് ജോൺസ് കോൺവെൻ്റ് സ്കൂളിലെ കുട്ടികൾക്ക് ബെഞ്ചുകൾ വിതരണം ചെയ്ത് കെ. രാജൻ എം.എൽ.എ




