തൃശൂർ സിറ്റി ജനമൈത്രി സുരക്ഷാസമിതി ജില്ലാതല റിവ്യൂ മീറ്റിംഗ് സംഘടിപ്പിച്ചു

​തൃശൂർ: തൃശൂർ സിറ്റി പോലീസ് ജനമൈത്രി സുരക്ഷാസമിതിയുടെ ജില്ലാതല റിവ്യൂ മീറ്റിംഗ് തൃശൂർ സിറ്റി ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററിൽ വെച്ച് നടന്നു. സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു.
​സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ കെ.സി. സേതു, തൃശൂർ അസിസ്റ്റന്റ് കമ്മീഷണർ ടി.ആർ. രാജേഷ്, സോഷ്യൽ പോലീസിംഗ് അസിസ്റ്റന്റ് നോഡൽ ഓഫീസർ സബ് ഇൻസ്പെക്ടർ ജ്യോതിസ് തോമസ് എന്നിവർ പ്രസംഗിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരും എഴുപതോളം സ്റ്റേഷൻതല സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

​ എല്ലാ പോലീസ് സ്റ്റേഷനുകളിലും മാസംതോറും ജനമൈത്രി സുരക്ഷാസമിതി യോഗങ്ങളും അതോടൊപ്പം ജില്ലാതല റിവ്യൂ മീറ്റിംഗുകളും തടസ്സമില്ലാതെ നടത്താൻ കമ്മീഷണർ നിർദ്ദേശം നൽകി.
‘തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി ലഹരിവസ്തുക്കൾ പൂർണ്ണമായും തുടച്ചുനീക്കുന്നതിന് ജനങ്ങളുടെ സഹകരണം കൂടുതൽ ഉറപ്പാക്കും.
​ വരാനിരിക്കുന്ന ഓണക്കാലത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിനും, ഉത്സവദിനങ്ങളിൽ ജനങ്ങളുമായി സഹകരിച്ച് പോലീസ് പട്രോളിംഗ് വ്യാപിപ്പിക്കുന്നതിനും തീരുമാനമായി.
​ സമിതി അംഗങ്ങൾ മുന്നോട്ടുവെക്കുന്ന അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും വേഗത്തിൽ പരിഹാരം കാണാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *