വരവൂർ: വീട്ടുപറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് വയോധിക മരിച്ചു. വരവൂർ ഹൈസ്കൂളിന് പിൻവശം മേച്ചേരി വീട്ടിൽ നാരായണൻ നായരുടെ ഭാര്യ ശ്രീദേവി (69) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. ശ്രീദേവിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ രാവിലെ ഏഴരയോടെ മകളാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്കായി അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.





