അഖിലേഷ് രുദ്ര അനുസ്മരണം സംഘടിപ്പിച്ചു

മേലൂർ: കലാകാരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത തബലിസ്റ്റും അധ്യാപകനുമായ അഖിലേഷ് രുദ്രയുടെ അനുസ്മരണം സംഘടിപ്പിച്ചു. മേലൂർ വ്യാപാരഭവൻ ഹാളിൽ നടന്ന അനുസ്മരണച്ചടങ്ങ് മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ ഉദ്ഘാടനം ചെയ്തു.

തരംഗ് പ്രസിഡന്റ് കലാഭവൻ ജയൻ അധ്യക്ഷത വഹിച്ചു. അഖിലേഷിന്റെ ഗുരുനാഥന്മാരായ അന്നമനട സുരേഷ് മാസ്റ്റർ, അന്നമനട ബാബുരാജ് മാസ്റ്റർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി.സി. അനൂപ്, തരംഗ് സെക്രട്ടറി കലാഭവൻ സുധി, വൈസ് പ്രസിഡന്റ് വിജയൻ മാല്പാൻ, അനീഷ് പി.ടി., അയ്യപ്പദാസ്, കുമാർജി വെണ്ണൂർ, ഇ.കെ. ഷിജു, ധനുഷ അനിൽ, അനശ്വർ പാലത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *