കൈപ്പമംഗലം: ദേശീയപാത 66-ൽ കൈപ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
അർദ്ധരാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പോളിച്ചാണ് പുറത്തെടുത്തത്. ഡിണ്ടികൾ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് മനസിലാകുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കാറിലുണ്ടായിരുന്ന എട്ട് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് പ്രാഥമിക വിവരം.
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.





