കൊടുങ്ങല്ലൂർ–കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ മധ്യസ്ഥ തിരുനാൾ; നവീകരണ ധ്യാനം സെപ്തംബർ 6 ഞായർ മുതൽ

കൊടുങ്ങല്ലൂർ: കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ മധ്യസ്ഥ തിരുനാളിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ 21 മുതൽ 27 വരെയാണ് തിരുനാൾ ആഘോഷം. ആത്മീയ ഉണർവിനും കുടുംബങ്ങളുടെ കൂട്ടായ്മയ്ക്കും പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ തിരുനാൾ സംഘടിപ്പിക്കുന്നത്.
തിരുനാളിന് മുന്നോടിയായി സെപ്റ്റംബർ 6, 7, 8 തീയതികളിൽ കുടുംബ നവീകരണ ധ്യാനം നടക്കും. കുണ്ടറ കപ്പുച്ചിൻ ആശ്രമം സുപ്പീരിയർ ഫാ. വർഗീസ് കപ്പുച്ചിൻ ധ്യാനത്തിന് നേതൃത്വം നൽകും. ഫാ. ജോഷി കോണത്ത്, ഫാ. നിഖിൽ മുട്ടിക്കൽ, ഫാ. ജോഷി കല്ലറക്കൽ ennivar ധ്യാന ദിവസങ്ങളിൽ ദിവ്യബലി അർപ്പിക്കും.
സെപ്റ്റംബർ 9 മുതൽ 17 വരെയുള്ള നവനാൾ ദിനങ്ങളിൽ വൈകീട്ട് 5 മണിക്ക് ജപമാല, ദിവ്യബലി, നൊവേന, ആരാധന എന്നിവ ഉൾപ്പെടുന്ന ആത്മീയ ശുശ്രൂഷകൾ നടക്കും. ഫാ. ആന്റണി ചില്ലിട്ടശ്ശേരി, ഫാ. പ്രവീൺ കുരിശിങ്കൽ, ഫാ. നീൽ ചടയംമുറി, ഫാ. ജോസ് മാളിയേക്കൽ, ഫാ. അഗസ്റ്റിൻ നിമിഷ് കാട്ടാശ്ശേരി, ഫാ. ജെയിംസ് അറക്കത്തറ, ഫാ. ഫ്രാൻസൻ കുരിശിങ്കൽ, ഫാ. അലക്സ് ഇലഞ്ഞിക്കൽ, ഫാ. ഷാബു കുന്നത്തൂർ എന്നിവർ നേതൃത്വം നൽകും.
സെപ്റ്റംബർ 18, 19, 20 തീയതികളിൽ 40 മണിക്കൂർ ആരാധന നടക്കും. ഫാ. ജോസൺ തോട്ടുങ്കൽ, റവ. ഡോ. ഹെൽവസ്റ്റ് റൊസാരിയോ, ഫാ. ജാപ്സൺ കാട്ടുപറമ്പിൽ, ഫാ. ബെന്നി എസ്. ജെ., ഫാ. ടോണി കൈതത്തറ, ഫാ. ഫ്രാൻസിസ് താണയത്ത്‌, എന്നിവർ നേതൃത്വം നൽകും. 40 മണിക്കൂർ ആരാധനയുടെ സമാപനാശീർവാദം റൈറ്റ് റവ. ഡോ. ആംബ്രോസ്സ് പുത്തൻവീട്ടിൽ നടത്തും.
സെപ്റ്റംബർ 20ന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം കായിക-യുവജന ക്ഷേമ വകുപ്പ് മന്ത്രിഅഡ്വ. ഓ. ജെ. ജനിഷ് നിർവഹിക്കും.

സെപ്റ്റംബർ 21ന് തിരുനാളിന് ഔദ്യോഗിക തുടക്കം കുറിച്ച് കൊടിയേറ്റം കോട്ടപ്പുറം രൂപതയുടെപ്രഥമ മെത്രാനും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയുമായിരുന്ന മോസ്റ്റ് റവ. ഡോ. ഫ്രാൻസിസ് കല്ലറക്കൽനിർവ്വഹിക്കും. തുടർന്ന് വിവിധ ദിവസങ്ങളിലായി വിശുദ്ധ കുർബാന, പ്രദക്ഷിണം, ആത്മീയ ശുശ്രൂഷകൾ, കലാപരിപാടികൾ എന്നിവ നടക്കും.
സെപ്റ്റംബർ 24 മുതൽ 28 വരെയുള്ള തിരുനാൾ ദിവസങ്ങളിലെ വിവിധ തിരുകർമ്മങ്ങൾക്ക് ഫാ. ജോൺ വിയാനി, ഫാ തോമസ് ഷിന്റോ, ഫാ. ബിജു പാലപ്പറമ്പിൽ, ഫാ. കിരൺ, ഫാ. ഷാജി, ഫാ. ജോഫിൻ, ഫാ. റെക്സൻ, ഫാ. വിൻസെന്റ്, ഫാ. ഷാജു മൈക്കിൾ, ഫാ. പ്രിൻസ്, ഫാ. ജോസഫ് ഷെൽട്ടൻ, ഫാ. ടോണി തോമസ്, ഫാ. ബെഞ്ചമിൻ ജൈജു,
റവ. ഡോ. ജോൺസൻ പങ്കേത്ത്, റവ. ഡോ. ഫ്രാൻസിസ്കോ,
റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കാശ്ശേരി, റൈറ്റ് റവ. ഡോ. ആന്റണി കാട്ടിപ്പറമ്പിൽ, മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ എന്നിവർ നേതൃത്വം നൽകും.
സെപ്റ്റംബർ 27 ഞായറാഴ്ച നടക്കുന്ന പ്രധാന തിരുനാൾ ദിനത്തിൽ പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ആംബ്രോസ്സ് പുത്തൻവീട്ടിൽ മുഖ്യകാർമികനായിരിക്കും. റവ. ഡോ. ജിജു അറക്കത്തറ വചനപ്രഘോഷണം നടത്തും. തുടർന്ന് വർണാഭമായ വർണ്ണമഴ ഉണ്ടായിരിക്കും.
സെപ്തംബർ 24 മുതൽ 26 വരെ രാത്രി വിവിധ നാടകങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കുമെന്നും 28 തിങ്കളാഴ്ച സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം ഭക്തി നിർഭരമായി ആചരിക്കുമെന്നും
ഇടവകാംഗങ്ങളുടെയും വിവിധ കുടുംബ യൂണിറ്റുകളുടെയും വിശ്വാസികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി റവ. ഡോ. ഡോമിനിക് പിൻഹീറോ, സഹവികാരിമാരായ ഫാ. നിവിൻ കളരിത്തറ, ഫാ. മിഥിൻ പുളിക്കത്തറ, ജനകൺവീനർ അനീഷ് പള്ളിയിൽ, പബ്ലിസിറ്റി കൺവീനർ ജോൺസൺ വാളൂർ, സജി വെങ്ങണത്ത് എന്നിവർ അറിയിച്ചു.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *