₹35ന് സവാള; ഹോർട്ടികോർപ്പ് വിൽപന തുടങ്ങി വിലക്കയറ്റത്തിന് ആശ്വാസമായി ഹോർട്ടികോർപ്പ് വിൽപന

ചാലക്കുടി: സവാളയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹോർട്ടികോർപ്പ് മുഖേന കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിൽപന ആരംഭിച്ചു. ചാലക്കുടി സൗത്തിലെ മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോർട്ടികോർപ്പിന്റെ പഴം–പച്ചക്കറി വിപണന കേന്ദ്രത്തിലാണ് സവാള വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്.
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഹോർട്ടികോർപ്പ് വടക്കേ ഇന്ത്യയിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച സവാളയാണ് ഉപഭോക്താക്കൾക്ക് കിലോയ്ക്ക് 35 രൂപ നിരക്കിൽ ലഭ്യമാക്കുന്നത്.
വിൽപനയുടെ ഉദ്ഘാടനം ചാലക്കുടി നഗരസഭാ ചെയർപേഴ്സൺ ആലീസ് ഷിബു നിർവഹിച്ചു. വാർഡ് കൗൺസിലർ വി. ജെ. ജോജി അധ്യക്ഷത വഹിച്ചു. മധു തൂപ്രത്ത്, സജിത നൈജു എന്നിവർ സംസാരിച്ചു.
വിപണിയിലെ സവാള വിലക്കയറ്റത്തിനിടെ കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള സവാള ലഭ്യമാക്കുന്നത് സാധാരണ ഉപഭോക്താക്കൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

ന്യൂസ് ഡെസ്ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *