കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റി തൃശ്ശൂര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ പാലക്കാട് ജില്ലയിലെ ഏരുത്താംപതി ഗോഡൗണില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി മെക്കാനിക്ക് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എസ്എസ്എല്‍സി, ഐടിഐ. മെഷിന് ഓപ്പറേഷനില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും (ആധാര്‍/ വോട്ടേഴ്സ് ഐഡി) അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സെപ്തംബര്‍ 17 ന് (വ്യാഴാഴ്ച) രാവിലെ 11 ന് തൃശൂര്‍ ചെമ്പൂക്കാവിലുള്ള കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റി ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 0487 2330299, 2331299.
മെക്കാനിക്ക് നിയമനം





