അങ്കമാലി: ട്വന്റി20 പാർട്ടി അങ്കമാലി നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ അങ്കമാലി രുഗ്മിണി ഓഡിറ്റോറിയത്തിൽ നടന്നു.പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രോമി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.ജില്ലാ കോ-ഓർഡിനേറ്റർ ജോണി തോട്ടങ്കര, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഫ്രാൻസീസ് കല്ലൂക്കാരൻ എന്നിവർ സംസാരിച്ചു.നിയോജക മണ്ഡലത്തിലെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും പ്രവർത്തകർക്കായി പഠന-പരിശീലന ക്ലാസുകൾ സംഘടിപ്പിക്കാനും കൺവെൻഷനിൽ തീരുമാനിച്ചു. സംഘടനാ പ്രവർത്തനം താഴെത്തട്ടിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിനും പ്രവർത്തകരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു.
ട്വന്റി20 പാർട്ടി അങ്കമാലി നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി





